റെക്കോർഡ് കോലി
ഐ.പി.എല്ലിൽ റെക്കോർഡുകളുടെ കൂട്ടുകാരനാണ് വിരാട് കോലി. ലീഗിലെ പ്രധാന റെക്കോർഡുകളെല്ലാം ഇതിനകം താരത്തിന്റെ പേരിലാണ്. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെതിരെയും രണ്ട് റെക്കോർഡുകൾ കോലി അടിച്ചെടുത്തു. ഇനി 9000 റൺസെന്ന നേട്ടത്തിന് തൊട്ടരികിലാണ് താരം. ഗുജറാത്തിനെതിരായ മത്സരത്തിൽ നാലു ഫോർ നേടിയതോടെ ഐ.പി.എല്ലിൽ 800 എണ്ണം തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് സ്വന്തമായത്. നിലവിൽ മൊത്തം 807 ഫോറുകളാണുള്ളത്. ഇതിനൊപ്പം ഒരു ടീമിനായി 300 സിക്സ് നേടുന്ന ആദ്യതാരവുമായി.
ലീഗിൽ റോയൽ ചലഞ്ചേഴ്സിനുവേണ്ടി മാത്രമാണ് കോലി കളിച്ചിട്ടുള്ളത്. ഗുജറാത്തിനെതിരെ നാലു സിക്സ് നേടിയതോടെ മൊത്തം സിക്സുകളുടെ എണ്ണം 303 ആയി. ലീഗിലെ മൊത്തം സിക്സുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനക്കാരനാണ്. വിൻഡീസ് താരം ക്രിസ് ഗെയ്‌ൽ (357), രോഹിത് ശർമ (310) എന്നിവരാണ് മുന്നിലുള്ളത്.
മറ്റൊരു അപൂർവ റെക്കോർഡിനരികിലാണ് കോലി. 11 റൺസുകൂടി നേടിയാൽ 9000 റൺസ് തികയ്ക്കാം. ഈ സീസണിൽ ഏഴ് കളികളിൽനിന്ന് 328 റൺസ് അടിച്ചെടുത്തിട്ടുണ്ട്. 54.67 ശരാശരിയുണ്ട്. 163.10 ആണ് സ്ട്രൈക്ക് റേറ്റ്. ഐ.പി.എല്ലിൽ കൂടുതൽ റൺസ്, കൂടുതൽ സെഞ്ചുറി, അർധസെഞ്ചുറി, ക്യാപ്റ്റനായി കൂടുതൽ റൺസ് തുടങ്ങി പ്രധാന റെക്കോർഡുകളെല്ലാം കോലിയാണ് കൈവശം വെക്കുന്നത്.
കോലി @ ഐ.പി.എൽ.
| വിവരങ്ങൾ | കണക്കുകൾ |
| മത്സരം | 274 |
| റൺസ് | 8989 |
| ഉയർന്ന സ്കോർ | 113 |
| സെഞ്ചുറി | 8 |
| അർധസെഞ്ചുറി | 66 |
| ക്യാച്ച് | 122 |
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment