മാരത്തണിൽ സെബാസ്റ്റ്യൻ സാവെയ്ക്ക് ലോക റെക്കോർഡ്

രണ്ടു മണിക്കൂർ കടമ്പ ഭേദിച്ച ആദ്യ താരം

ലണ്ടൻ: മാരത്തൺ ഓട്ടമത്സരത്തിൽ രണ്ടു മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്യുന്ന ആദ്യ താരമായി കെനിയയുടെ സെബാസ്റ്റ്യൻ സാവെ. ലണ്ടൻ മാരത്തണിലാണ് സാവെ ഒരു മണിക്കൂർ 59 മിനിറ്റ് 30 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ലോക റെക്കോർഡോടെ ജേതാവായത്. തുടർച്ചയായി രണ്ടാം തവണയാണ് സാവെ ലണ്ടനിൽ വിജയിയാകുന്നത്. 42.195 കിലോമീറ്ററാണ് മാരത്തൺ മത്സരദൂരം.

രണ്ടാം സ്ഥാനം നേടിയ എത്യോപ്യയുടെ യോമിഫ് കെജൽഷയും (1:59:41) രണ്ടു മണിക്കൂർ കടമ്പ ഭേദിച്ചു. ഉഗാണ്ടയുടെ ജേക്കബ് കിപ്ലിമോയും (2:00:28) നിലവിലെ ലോക റെക്കോർഡ് മറികടന്നു.

കെനിയയുടെ കെൽവിൻ കിപ്റ്റുമിന്റെ പേരിലായിരുന്നു (2:00:35) 2023-ലെ മുൻ ലോക റെക്കോർഡ്. കിപ്റ്റും 2024-ൽ ഒരു റോഡപകടത്തിൽ മരണപ്പെട്ടിരുന്നു.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi