ഗോളിൽ 900 മെസി

കരിയറിൽ 900 ഗോൾ തികച്ച് ലയണൽ മെസി. ഏറ്റവും കുറച്ച് മത്സരങ്ങളിൽ ഈ നേട്ടത്തിലെത്തുന്ന താരം.

ന്യൂയോർക്ക്: കരിയറിൽ 900 ഗോളുകൾ എന്ന മാന്ത്രികസംഖ്യയിലെത്തി അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. കഴിഞ്ഞ രാത്രി അമേരിക്കൻ ക്ലബ് ഇന്റർ മയാമിക്ക് വേണ്ടി കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ നാഷ്വിൽ എസ്‌.സിക്കെതിരെ ഗോൾ നേടിയാണ് മെസി ഈ നേട്ടത്തിലെത്തിയത്. എന്നാൽ മെസി ഗോൾ നേടിയിട്ടും മത്സരം 1-1 സമനിലയിലായതിനാൽ ഇന്റർ മയാമി ചാമ്പ്യൻസ് കപ്പിൽ നിന്ന് പുറത്തായി.

കരിയറിൽ 900 ഗോളുകളിലെത്തുന്ന രണ്ടാമത്തെ മാത്രം താരമാണ് മെസി. സമകാലികനായ പോർച്ചുഗീസ് പ്രതിഭ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ആദ്യം ഈ നേട്ടത്തിലെത്തിയത്. എന്നാൽ ക്രിസ്റ്റ്യാനോയേക്കാൾ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് മെസിക്ക് ഈ നേട്ടത്തിലെത്താൻ വേണ്ടി വന്നത്.

നേട്ടങ്ങൾ ചുരുക്കത്തിൽ:

  • 1142: മത്സരങ്ങളിൽ നിന്നാണ് മെസി 900 ഗോളുകൾ തികച്ചത്. ക്രിസ്റ്റ്യാനോ തന്റെ 1296-ാമത്തെ മത്സരത്തിലാണ് ഈ നേട്ടത്തിലെത്തിയത്.

  • 765: ഗോളുകളുമായി ബ്രസീലിയൻ ഇതിഹാസം പെലെയാണ് ക്രിസ്റ്റ്യാനോയ്ക്കും മെസിക്കും പിന്നിലുള്ളത്. നാലാം സ്ഥാനം പോളണ്ടിന്റെ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിക്കാണ്; 690 ഗോളുകൾ.

  • 115: ഗോളുകളാണ് അർജന്റീന ടീമിന് വേണ്ടി മെസി നേടിയത്.

  • 672: 2004-ൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ചു തുടങ്ങിയ മെസി അവർക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്.

  • മറ്റ് ക്ലബുകൾ: 32 ഗോളുകൾ പാരിസ് എസ്.ജിക്ക് വേണ്ടിയും 81 ഗോളുകൾ ഇന്റർ മയാമിക്ക് വേണ്ടിയും നേടി.

  • 91: ഒരു വർഷം ഏറ്റവും കൂടുതൽ ഗോളുകളടിച്ച റെക്കോർഡ് മെസിയുടെ പേരിലാണ്. 2012-ൽ രാജ്യത്തിനും ക്ലബിനും വേണ്ടി നേടിയത് 91 ഗോളുകൾ.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi