തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരായ ബാലചന്ദ്രമേനോൻ, ഗോകുലം ഗോപാലൻ, എം.ജി. ശ്രീകുമാർ, സോഹൻ റോയ് എന്നിവരെ പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കും.
ബേബി മാത്യു സോമതീരം (ചെയർമാൻ), ബാലു കിരിയത്ത്, ടി.പി. ശാസ്തമംഗലം, രാജൻ വി. പൊഴിയൂർ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ഏപ്രിൽ 4-ന് പുനലൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
പ്രധാന പുരസ്‌കാരങ്ങൾ:
മികച്ച നടൻ: ജോജു ജോർജ് (ചിത്രം: നാരായണന്റെ മൂന്ന് ആൺമക്കൾ)
മികച്ച നടി: ലിജോ മോൾ (പൊത്തൻ)
മികച്ച ചിത്രം: എക്കോ
മികച്ച സംവിധായകൻ: അരുൺ ബോസ് (മിണ്ടിയും പറഞ്ഞും)
മികച്ച തിരക്കഥ: ബാഫൽ രമേശ് (എക്കോ)
മികച്ച ഛായാഗ്രഹണം: നിമിഷ് രവി (ലോക)
ജനപ്രിയ സിനിമ: രേഖാചിത്രം
ജനപ്രിയ നടൻ: നിവിൻ പോളി (സർവ്വമയ)
ജനപ്രിയ നടി: റിയാ ഷിബു (സർവ്വമയ)
ജനപ്രിയ സംവിധായകൻ: അഖിൽ സത്യൻ (സർവ്വമയ)
മറ്റ് പുരസ്‌കാരങ്ങൾ:
മികച്ച ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി (നരിവേട്ട)
മികച്ച സംഗീത സംവിധായകൻ: ജേക്സ് ബിജോയ് (തുടരും)
മികച്ച ഗായകൻ: ജോബ് കുര്യൻ (എമ്പുരാൻ)
മികച്ച ഗായിക: മഞ്ജരി (ഈ വലയം)
മികച്ച പശ്ചാത്തല സംഗീതം: മുജീബ് മജീദ് (കള്ളുക്കാവൽ, രേഖാചിത്രം)
മികച്ച സ്വഭാവ നടൻ: വിനീത് (എക്കോ)
മികച്ച സ്വഭാവ നടി: സെറിൻ ഷിഹാബ് (രേഖാചിത്രം)
മികച്ച സഹനടൻ: സജിൻ ഗോപു (പൊത്തൻ)
മികച്ച സഹനടി: മഞ്ജു പിള്ള (പ്രിൻസ് & ഫാമിലി)
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment