ടൈസൺ ഹീറോയാടാ, ഹീറോ!
ന്യൂഡൽഹി: കാലിൽ വെടിയുണ്ട തുളച്ചുകയറിയിട്ടും ടൈസന്റെ ശൗര്യം കെട്ടടങ്ങിയില്ല. ഭീകരരുടെ ഒളിത്താവളം ലക്ഷ്യമാക്കി അവൻ കുതിച്ചു. ഇന്ത്യൻ സൈനികർ ഭീകരരെ വധിക്കും വരെ അവൻ കർത്തവ്യത്തിൽ നിന്ന് പിന്മാറിയില്ല.
ഞായറാഴ്ച ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡർ സൈഫുള്ള ബലൂച്ച് അടക്കം മൂന്ന് ഭീകരരെ വധിക്കാൻ സുരക്ഷാസേനയ്ക്ക് വഴികാട്ടിയായത് സ്നിഫർ നായയായ ടൈസൺ ആണ്. കരസേനയിലെ 2 പാരാ (സ്പെഷ്യൽ ഫോഴ്സ്) യൂണിറ്റിന്റെ ഭാഗമാണ് ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഈ നായ.
ചതുപ്പ മേഖലയിലെ വനത്തിൽ ഭീകരർ ഒളിച്ചിരുന്ന മണ്ണുകൊണ്ടുള്ള ചെറിയ കുടിൽ ടൈസണാണ് കണ്ടെത്തിയത്. പാഞ്ഞടുക്കുന്ന നായയെ കണ്ടതും ഭീകരർ അവനുനേരെ വെടിയുതിർത്തു. കാലിൽ ഗുരുതര പരിക്കേറ്റിട്ടും അസാമാന്യ വീര്യത്തോടെ മുന്നിലേക്ക് കുതിച്ച ടൈസന് പിന്നാലെ സൈന്യമെത്തിയതോടെ ഭീകരർക്ക് രക്ഷപ്പെടാനുള്ള വഴിയടഞ്ഞു.
തലയ്ക്ക് അഞ്ചുലക്ഷം രൂപ വിലയിട്ട സൈഫുള്ളയെ അടക്കം ഏറ്റുമുട്ടലിൽ വധിച്ചു. ഒരു മാസത്തിലേറെയായി സുരക്ഷാസേന ഇവർക്കായി തിരച്ചിൽ നടത്തുകയായിരുന്നു. എയർലിഫ്റ്റ് ചെയ്ത് ഉദ്ദംപൂരിലെ ആശുപത്രിയിലേക്ക് മാറ്റിയ ടൈസന്റെ നില തൃപ്തികരമാണ്.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment