സൂപ്പർ കരുത്തേകാൻ വരുന്നു, 40 സുഖോയ് 57
ന്യൂഡൽഹി: യു.എസ് സമ്മർദ്ദത്തിന് വഴങ്ങി റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്തിയെങ്കിലും അവരുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം സുഖോയ് 57 (Su-57) സോഴ്സ് കോഡ് സഹിതം വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. 40 വിമാനങ്ങൾക്ക് ഉടൻ പ്രതിരോധ അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) അനുമതി നൽകും. അത്യാധുനിക റഡാറുകളെപ്പോലും വെട്ടിച്ചുകടക്കാൻ ശേഷിയുള്ളതാണ് സുഖോയ് 57. ശബ്ദത്തിന്റെ രണ്ടിരട്ടി വേഗതയുള്ള ഇതിന് അമേരിക്കയുടെ എഫ്-35 വിമാനങ്ങളോട് കിടപിടിക്കാനാകും.
സാങ്കേതിക കൂടിയാലോചനകൾ അന്തിമഘട്ടത്തിലാണെന്ന് സുഖോയ് നിർമ്മാതാക്കളായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ (യു.എ.സി) സ്ഥിരീകരിച്ചു.
ഇന്ത്യ ഉപയോഗിക്കുന്ന സുഖോയ്-30 എം.കെ.ഐ പ്ലാന്റുകളിൽ നിർമ്മിക്കാനുള്ള സോഴ്‌സ് കോഡ് അടക്കമാണ് ഈ ഇടപാട്. സോഴ്‌സ് കോഡ് ലഭിച്ചാൽ വിമാനത്തിൽ തദ്ദേശീയമായ പരിഷ്കാരങ്ങൾ വരുത്താം. ഫ്രാൻസിന്റെ 114 റാഫേൽ വിമാനങ്ങൾക്ക് കഴിഞ്ഞയാഴ്ചയാണ് കരാറായത്. 4.5 ജനറേഷനാണ് റാഫേൽ.
പ്രധാന സവിശേഷതകൾ: ഇരട്ട എൻജിൻ, മൾട്ടി റോൾ
വേഗത: മണിക്കൂറിൽ 2130 കിലോമീറ്റർ.
പേലോഡ് ശേഷി: 10,000 കിലോ.
റഡാർ: മൾട്ടി ട്രാക്കിംഗ് എസ്.എച്ച്-121 റഡാർ.
ഏത് കാലാവസ്ഥയിലും മികച്ച പ്രകടനം.
ചൈനയുടെ ജെ-35ന് മറുപടി
അസ്ത്ര എം.കെ.1, എം.കെ.2 മിസൈലുകൾ, രുദ്രം ആന്റി-റേഡിയേഷൻ മിസൈലുകൾ, റഷ്യൻ നിർമ്മിത ആർ-77 മിസൈൽ എന്നിവ എസ്.യു-57ൽ ഘടിപ്പിക്കാം. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന സ്റ്റെൽത്ത് വിമാനം 2035-ലേ യാഥാർത്ഥ്യമാകുകയുള്ളൂ. ചൈനയുടെ ജെ-20, ജെ-35 സ്റ്റെൽത്ത് വിമാനങ്ങൾ ഉയർത്തുന്ന ഭീഷണിക്ക് ഇതൊരു ശക്തമായ മറുപടിയാകും. പാകിസ്ഥാൻ അഞ്ചാം തലമുറ വിമാനം വാങ്ങാൻ ചൈനയെ സമീപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഈ നീക്കം വേഗത്തിലാക്കുകയാണ്.
വിലയിലെ ലാഭം: അമേരിക്കയുടെ എഫ്-35 വിമാനത്തേക്കാൾ ലാഭകരമാണ് സുഖോയ് 57. ഒരു എഫ്-35ന് 900-950 കോടി രൂപയാകുമ്പോൾ, സുഖോയ് 57-ന് ഏകദേശം 650 കോടി രൂപ നൽകിയാൽ മതിയാകും. കൂടാതെ, സോഴ്‌സ് കോഡ് നൽകാൻ അമേരിക്ക തയ്യാറല്ല എന്നതും റഷ്യൻ വിമാനത്തിന് മുൻതൂക്കം നൽകുന്നു.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment