നിയമസഭാ സാഹിത്യപുരസ്കാരം എൻ. എസ്. മാധവൻ ഏറ്റുവാങ്ങി
തിരുവനന്തപുരം ► കേരള നിയമസഭാ സാഹിത്യപുരസ്കാരം പ്രശസ്ത സാഹിത്യകാരൻ എൻ. എസ്. മാധവൻ ഏറ്റുവാങ്ങി. നിയമസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചു. സ്പീക്കർ എ. എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, മന്ത്രി കെ. എൻ. ബാലഗോപാൽ, മറ്റ് മന്ത്രിമാർ, എം.എൽ.എമാർ, സാഹിത്യ–സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നിയമസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് എൻ. എസ്. മാധവൻ സാഹിത്യപുരസ്കാരം ഏറ്റുവാങ്ങുന്നു. സ്പീക്കർ എ. എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, മന്ത്രിമാരായ കെ. എൻ. ബാലഗോപാൽ, പി. രാജീവ്, കെ. കൃഷ്ണൻകുട്ടി എന്നിവർ സമീപം.
നിയമസഭാ സാഹിത്യപുരസ്കാരം എൻ. എസ്. മാധവന് ലഭിച്ചത് മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകളെ അംഗീകരിച്ചാണെന്ന് ജൂറി അറിയിച്ചു. കഥ, ലേഖനം, നോവൽ, സാംസ്കാരിക നിരൂപണം എന്നിവയിലൂടെയും സാമൂഹിക വിഷയങ്ങളിലേക്കുള്ള ശക്തമായ ഇടപെടലുകളിലൂടെയും എൻ. എസ്. മാധവൻ സാഹിത്യരംഗത്ത് സവിശേഷമായ സ്ഥാനം നേടിയിട്ടുണ്ടെന്നും വിലയിരുത്തപ്പെട്ടു.
> സംസ്ഥാന നിയമസഭാ സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
എൻ എസ് മാധവൻ
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
Post a Comment
Post a Comment