ഭാരമേറിയ ഉപഗ്രഹങ്ങളുമായി

കുതിക്കാൻ എസ്.എസ്.എൽ.വി

പുതിയ മോട്ടർ പരീക്ഷണം വിജയകരം

തിരുവനന്തപുരം ● ഐഎസ്ആർഒയുടെ ചെറു ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്.എസ്.എൽ.വിക്ക് ഇനി കൂടുതൽ ഭാരമേറിയ ഉപഗ്രഹങ്ങൾ വഹിക്കാനാകും. കൂടുതൽ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ സുരക്ഷിതമായി എത്തിക്കാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി പുതിയ മോട്ടോർ വിജയകരമായി പരീക്ഷിച്ചു. 90 കിലോഗ്രാം വരെ അധിക ഭാരം വഹിക്കാൻ റോക്കറ്റിന് ശേഷി നൽകുന്നതാണ് പുതിയ പരിഷ്കരണം.

പുതിയതായി രൂപകൽപ്പന ചെയ്ത മൂന്നാംഘട്ട മോട്ടോർ (എസ്.എസ്3) ഭാരമേറിയ ലോഡുകൾ വഹിക്കാൻ സഹായിക്കും. കാർബൺ–കാർബൺ കോമ്പോസിറ്റ് ഉപയോഗിച്ചാണ് മോട്ടോർ നിർമ്മിച്ചിരിക്കുന്നത്. പരീക്ഷണത്തിൽ 90 കിലോഗ്രാം വരെ അധികഭാരം വഹിക്കാൻ കഴിയുമെന്ന് സ്ഥിരീകരിച്ചു.

ഉപഗ്രഹ ശേഷി വർധിക്കുന്നു

▪ ഉപഗ്രഹ വിക്ഷേപണ ശേഷി ഏകദേശം 90 കിലോഗ്രാം വർധിപ്പിക്കാൻ കഴിയും.
▪ വർധിപ്പിക്കാനാകുന്ന കഴിവ് മൂന്നാം ഘട്ട മോട്ടോറിന്റെ നവീകരണത്തിലൂടെയാണ്.
▪ എസ്.എസ്.എൽ.വിക്ക് ഇനി ഏകദേശം 4 കിലോമീറ്റർ വരെ കൂടുതൽ വേഗതയിൽ ഉപഗ്രഹത്തെ ഭ്രമണപഥത്തിലേക്ക് എത്തിക്കാൻ കഴിയും.

ആവശ്യാനുസരണം വിക്ഷേപണ സൗകര്യങ്ങൾ കൂടുതൽ ശക്തമാക്കുക എന്നതാണ് ലക്ഷ്യം. സാങ്കേതിക പരിഷ്കാരങ്ങൾ പൂർത്തിയായതോടെ എസ്.എസ്.എൽ.വി ചെറിയതും ഇടത്തരം ഭാരമുള്ളതുമായ ഉപഗ്രഹ വിക്ഷേപണങ്ങളിൽ കൂടുതൽ മത്സരക്ഷമമാകും. അടുത്ത ഘട്ടങ്ങളിൽ വാണിജ്യ വിക്ഷേപണങ്ങൾക്കായി എസ്.എസ്.എൽ.വിയെ വിനിയോഗിക്കാനാണ് ഐഎസ്ആർഒയുടെ പദ്ധതി.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi