‘സമുദ്രപ്രതാപ്’ ഇന്ന് കമ്മിഷൻ ചെയ്യും

ന്യൂഡൽഹി തീരദേശ സംരക്ഷണത്തിനായി രൂപകൽപ്പന ചെയ്ത തദ്ദേശീയ യുദ്ധക്കപ്പൽ ‘സമുദ്രപ്രതാപ്’ ഇന്ന് കമ്മിഷൻ ചെയ്യും. ഗോവൻ ഷിപ്‌യാർഡിൽ നിർമിച്ച കപ്പൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കമ്മിഷൻ ചെയ്യും. ഇന്ത്യൻ നേവിയുടെ സമുദ്ര സുരക്ഷാ ദൗത്യങ്ങൾക്ക് കപ്പൽ ഉപയോഗിക്കും.

ഇന്ത്യയുടെ സമുദ്രശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘സമുദ്രപ്രതാപ്’ നിർമ്മിച്ചത്. രക്ഷാപ്രവർത്തനം, തിരച്ചിൽ, പരിസ്ഥിതി നിരീക്ഷണം, സമുദ്ര മലിനീകരണ നിയന്ത്രണം തുടങ്ങിയ ദൗത്യങ്ങൾക്കാണ് കപ്പൽ പ്രധാനമായും വിനിയോഗിക്കുക. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി നിർമ്മിച്ച കപ്പലാണ് ഇത്.

60 ശതമാനം വരെ ചെലവ് കുറയ്ക്കാനായതായും അധികൃതർ അറിയിച്ചു. 114.5 മീറ്റർ നീളവും 4200 ടൺ ഭാരവുമുള്ള കപ്പലിന് 22 ക്നോട്ട് വരെ വേഗത കൈവരിക്കാനാകും. ഏകദേശം 300 സേനാംഗങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് കപ്പൽ.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക