അൽഫബെറ്റ്: ലോകത്തിലെ രണ്ടാമത്തെ മൂല്യമുള്ള കമ്പനി

കൊച്ചി ● ഗൂഗിളിന്റെ മാതൃകമ്പനിയായ അൽഫബെറ്റിന്റെ ഓഹരി വില 2 ശതമാനം കൂടി. ഇതോടെ വിപണി മൂല്യം 3.89 ലക്ഷം കോടി ഡോളറായി ഉയർന്നു. ലോകരംഗത്തെ രണ്ടാമത്തെ മൂല്യമുള്ള കമ്പനിയായി മാറി.

ഇതോടെ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ആപ്പിൾ മൂന്നാമതായി. ആപ്പിളിന്റെ ഓഹരി വിലയിൽ നേരിയ ഇടിവുണ്ടായതോടെ കമ്പനിയുടെ വിപണി മൂല്യം 3.85 ലക്ഷം കോടി ഡോളറായി കുറഞ്ഞു. നിർമിത ബുദ്ധി (എഐ) ചിപ്പ് മേഖലയിലെ വൻവളർച്ച എൻവിഡിയ 4.5 ലക്ഷം കോടി ഡോളർ വിപണി മൂല്യവുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.

നെയ്യൂ, പിന്മാറ്റി ബഹുദൂരം മുന്നിൽ ഒന്നാം സ്ഥാനത്തുണ്ട്. ഗൂഗിൾ നിർമിത ബുദ്ധി മേഖലയിൽ പ്രവർത്തിക്കുകയും, സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നത് ഈ നേട്ടത്തിന് സഹായകമായി. അടുത്തിടെ അവതരിപ്പിച്ച ജെമിനൈ പുരോഗതി വിപണിയിൽ മൂല്യം കൂട്ടിയതായാണ് വിലയിരുത്തൽ.

ചെയ്തതോടെ, കഴിഞ്ഞ ഒരു വർഷത്തിനിടെ അൽഫബെറ്റിന്റെ ഓഹരി വില 66 ശതമാനം കൂടി. ആപ്പിൾ നിർമിത ബുദ്ധി മേഖലയിൽ പ്രവർത്തിക്കാൻ വൈകിയതാണ് നിരീക്ഷകരുടെ വിലയിരുത്തൽ. നിർമിത ബുദ്ധിയിലെ നവീകരണത്തിൽ ആപ്പിൾ മറ്റു ബിഗ് ടെക് കമ്പനികളോട് പിന്നിലാണെന്ന് വിലയിരുത്തുന്നു.


For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക