‘പായും’ ട്രെയിൻ;

മണിക്കൂറിൽ 700 കിലോമീറ്റർ

ലോകത്തിലെ ഏറ്റവും വേഗം കൂടിയ മാഗ്‌ലെവ് ട്രെയിനുമായി ചൈന.

ബെയ്ജിംഗ്: കാന്തശക്തി ഉപയോഗിച്ച് സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗം കൂടിയ മാഗ്‌ലെവ് ട്രെയിൻ അവതരിപ്പിച്ച് ചൈന. മണിക്കൂറിൽ 700 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി ചൈന അറിയിച്ചു.

മണിക്കൂറിൽ 700 കിലോമീറ്റർ വേഗത കൈവരിക്കുന്ന ട്രെയിനിന്റെ പരീക്ഷണം ഉടൻ വാണിജ്യാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് പദ്ധതി. നിലവിൽ ലോകത്ത് ഉപയോഗത്തിലിരിക്കുന്ന മാഗ്‌ലെവ് ട്രെയിനുകളേക്കാൾ ഇരട്ടിയോളം വേഗത കൈവരിക്കാൻ കഴിയുന്നതാണ് പുതിയ സാങ്കേതികവിദ്യ.

കാന്തശക്തിയുടെ സഹായത്തോടെ ട്രാക്കിനെ സ്പർശിക്കാതെയാണ് ട്രെയിൻ സഞ്ചരിക്കുന്നത്. ഇതുവഴി ഘർഷണം കുറയുകയും കൂടുതൽ വേഗതയും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുന്നു. മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ഓടുന്ന മാഗ്‌ലെവ് ട്രെയിൻ നിലവിൽ ചൈനയിൽ പ്രവർത്തിക്കുന്നുണ്ട്.

മാഗ്‌ലെവ് ട്രെയിൻ പൂർണമായും വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. പരമ്പരാഗത റെയിൽ ഗതാഗതത്തേക്കാൾ കുറഞ്ഞ ശബ്ദവും പരിസ്ഥിതിക്ക് കുറഞ്ഞ ദോഷവുമാണ് ഇതിന്റെ പ്രത്യേകത. യാത്രക്കാരുടെ സമയം ലാഭിക്കുന്നതോടൊപ്പം ദീർഘദൂര യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കാനും ഈ ട്രെയിനിലൂടെ സാധിക്കും.

പദ്ധതി വിജയകരമായി നടപ്പിലായാൽ നഗരങ്ങൾ തമ്മിലുള്ള ദൂരം ഗണ്യമായി കുറയും. രണ്ട് മുതൽ പത്ത് വർഷത്തിനകം വാണിജ്യ സർവീസ് ആരംഭിക്കാനാണ് ചൈനയുടെ ലക്ഷ്യം.

> കാന്തിക ശക്തി ഉപയോഗിച്ച് ഓടിക്കുന്ന ലോകത്തിലെ ഏറ്റവും വേഗം കൂടിയ മാഗ്ലേവ് ട്രെയിൻ അവതരിപ്പിച്ച രാജ്യം?

 ചൈന

മണിക്കൂറിൽ 700 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക