സ്വയം പ്രതിരോധ പരിശീലനം @ 10

സ്ത്രീസുരക്ഷയ്ക്ക് കരുത്തായിത്തീരും

തൃശൂർ: സ്ത്രീസുരക്ഷ ലക്ഷ്യമാക്കി ജില്ലാ പോലീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 2015ൽ ആരംഭിച്ച ‘സ്വയം പ്രതിരോധ പരിശീലനം’ പദ്ധതി ശക്തമായി മുന്നോട്ടുപോകുന്നു. ജില്ലയിൽ വിവിധ സ്‌കൂളുകളിലെ 10 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥിനികൾക്കാണ് പരിശീലനം നൽകുന്നത്. കേരള പോലീസിന്റെ അംഗീകൃത പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്.

ശാരീരികമായും മാനസികമായും പെൺകുട്ടികളെ സ്വയം സംരക്ഷിക്കാൻ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആത്മവിശ്വാസം വർധിപ്പിക്കുന്നതോടൊപ്പം അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കാനുള്ള കഴിവും പരിശീലനത്തിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു.

പരിശീലനത്തിൽ ശാരീരിക വ്യായാമങ്ങൾ, സ്വയം രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ സമൂഹം ഒരുമിച്ച് മുന്നോട്ട് വരേണ്ടതിന്റെ ആവശ്യകതയും പരിശീലനത്തിലൂടെ ബോധ്യപ്പെടുത്തുന്നു.


ഗുണങ്ങളേറെ…

  1. സ്വയം കാവലിന്‍ കഴിവ്
    ശാരീരികമായും മാനസികമായും ഉല്ലാസവും ആത്മവിശ്വാസവും നേടാൻ സഹായിക്കുന്നു.
  2. ധൈര്യവും ആത്മവിശ്വാസവും
    ഏതു സാഹചര്യമേയും നേരിടാനുള്ള ധൈര്യം കുട്ടികളിൽ വളർത്തുന്നു.
  3. ശാരീരികക്ഷമത
    ശരീര സൗഖ്യവും മാനസിക സന്തുലിതത്വവും ഉറപ്പാക്കുന്നു.
  4. സുരക്ഷാബോധം
    സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാൻ സഹായിക്കുന്ന പ്രായോഗിക അറിവുകൾ നൽകുന്നു.

 

“കുട്ടികൾക്ക് ശാരീരികവും മാനസികവുമായ സുരക്ഷ നൽകുന്നതിന് സ്വയം പ്രതിരോധ പരിശീലനം ഏറെ പ്രാധാന്യമുള്ളതാണ്.”

— ബി. രഘുകുമാർ,
റൂറൽ ജില്ലാ പോലീസ് ഡെപ്യൂട്ടി

 

> സ്ത്രീ സുരക്ഷ ലക്ഷമിട്ട് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി 2015ൽ പോലീസ് തുടങ്ങിയ സ്വയം പ്രതിരോധ പരിശീലനം?

 നിർഭയ 

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക