യുജിസി നെറ്റ് എക്സാമിനെ പറ്റി പൂർണ്ണമായിട്ടും നമ്മൾ ഇവിടെ മനസ്സിലാക്കുകയാണ് ഈ ആർട്ടിക്കിൾ മുഴുവനായിട്ടും വായിക്കുക കൃത്യമായിട്ട് മനസ്സിലാക്കുക

എന്താണ് യുജിസി നെറ്റ് എക്സാം ?  

യുജിസി നെറ്റ് എക്സാം വർഷത്തിൽ രണ്ട് തവണയാണ് നടത്തപ്പെടുന്നത് ഇന്ത്യ ഒട്ടാകെയുള്ള അപേക്ഷകരാണ് ഈ ഒരു പരീക്ഷക്കായിട്ട് അപ്ലൈ ചെയ്യുന്നത് 1- ജൂൺ മാസത്തിലും 2-ഡിസംബർ മാസത്തിലും ആണ് ഈ പരീക്ഷ നടക്കുന്നത്

അപേക്ഷ അയക്കാനുള്ള യോഗ്യത യോഗ്യതകൾ എന്തെല്ലാം ?

01)- നിങ്ങൾ ജനറൽ കാറ്റഗറി ആണെങ്കിൽ 55% ശതമാനം മാർക്കോട് കൂടെയുള്ള ബിരുദാനന്തര ബിരുദം ഒബിസിയോ മറ്റു പിന്നോക്ക വിഭാഗക്കാരും ആണെങ്കിൽ 50% മാർക്കും നേടിയിരിക്കണം

02)-അല്ലെങ്കിൽ നിങ്ങൾ ഫസ്റ്റ് ഇയർ ജോയിൻ ചെയ്തു കഴിഞ്ഞാലും അപേക്ഷിക്കാം

യോഗ്യതയുടെ മാനദണ്ഡം എന്ന് പറയുന്നത് നെറ്റ് നേടുകയാണെങ്കിൽ UGC NET സർട്ടിഫിക്കറ്റ് ലഭിച്ച രണ്ടു വർഷത്തിനുള്ളിൽ നിങ്ങൾ മുകളിൽ പറഞ്ഞ യോഗ്യത നേടിയിരിക്കണം അതായത് ഒബിസിയോ മറ്റു പിന്നോക്ക വിഭാഗക്കാരും ആണെങ്കിൽ 50% മാർക്കും ജനൽ കാറ്റഗറി ആണെങ്കിൽ 55% മാർക്കോട് കൂടിയുള്ള ബിരുദാനന്തര ബിരുദം നേടിയിരിക്കണം

മുകളിൽ പറഞ്ഞ യോഗ്യത രണ്ടു വർഷത്തിനുള്ളിൽ നേടാൻ സാധിച്ചില്ല എങ്കിൽ നിങ്ങളുടെ നെറ്റ് അസാധുവാക്കപ്പെടും

പരീക്ഷയുടെ വിഷയങ്ങൾ മാർക്കുകൾ എങ്ങനെയെല്ലാം ?

രണ്ട് പേപ്പറുകളാണ് പ്രധാനമായും യുജിസി നെറ്റ് എക്സാമിന് വരുന്നത് ജനറൽ പേപ്പർ ഇത് എല്ലാം സബ്ജക്ട് ഉള്ളവരും എഴുതേണ്ടത് നിർബന്ധമാണ് 50 ചോദ്യങ്ങൾ ഓരോ ചോദ്യത്തിനും രണ്ടു മാർക്ക് വീതം ടോട്ടൽ 100 മാർക്ക്

നിങ്ങളുടെ മെയിൻ സബ്ജക്ടിന് അടിസ്ഥാനമാക്കിയുള്ള മെയിൻ പേപ്പർ 100 ചോദ്യങ്ങൾ ടോട്ടൽ 200 മാർക്ക്

അങ്ങനെ 300 മാർക്കിനുള്ള ചോദ്യങ്ങളാണ് ഈ രണ്ടു പേപ്പറിൽ നിന്നും നിങ്ങൾക്ക് വരുന്നത്

General Paper ( For All Main Papers ) 50 Questions – 2 Mark each Questions -Total :100 Mark

Main Paper : (Based on your PG Subject ) 100 Questions – 2 Mark each Questions -Total :200 Mark

Total : 150 Questions – 300 Mark

Exam Time : 3 Hours (180 mint )

പരീക്ഷയുടെ രീതി എന്നു പറയുന്നത് ഈ രണ്ടു പേപ്പർ ഒരുമിച്ച് മൂന്നുമണിക്കൂർ ഒരുമിച്ച് നമ്മൾ പരീക്ഷാഹാളിൽ ഒരുമിച്ച് തന്നെ ഉത്തരങ്ങൾ എഴുതേണ്ടതാണ്

300 മാർക്കിനുള്ള 150 ചോദ്യങ്ങൾ എഴുതാൻ നിങ്ങൾക്ക് ലഭിക്കുന്ന സമയം 180 മിനിട്ടാണ് 180 മിനിറ്റ് തുടർച്ചയായി നിങ്ങൾ പരീക്ഷാഹാളിൽ ഉണ്ടായിരിക്കേണ്ടതാണ്

എന്താണ് ജെ ആർ എഫ്  JRF എങ്ങനെയാണ് നേടാൻ സാധിക്കുക ?

എന്താണ് JRF എന്ന് മനസ്സിലാക്കണമെങ്കിൽ നമ്മൾ നെറ്റ് ലഭിക്കുന്നതിനുള്ള ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്

നമുക്ക് നെറ്റി ലഭിക്കാനായി മിനിമം മാർക്ക് എന്ന് പറയുന്നത്

TOTAL MARK :300 (150 Questions )

ജനറൽ കാറ്റഗറി General  120  (40% OF 300 )

ഓ ബി സി OBC   105  മാർക്ക് (35%OF 300)

മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് അവരുടെതായ രീതിയിൽ റിസർവേഷൻ ലഭിക്കുന്നുണ്ട് എന്നുള്ളത് മനസ്സിലാക്കുക

ഈ മിനിമം മാർക്ക് ലഭിച്ചവരിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 6% പേർക്കാണ് നെറ്റ് ലഭിക്കുന്നത് അതായത് ഇന്ത്യയൊട്ടാകെയുള്ള നിങ്ങളുടെ സബ്ജക്റ്റിന് പരീക്ഷയെഴുതിയ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 6% ശതമാനം പേർക്കാണ് നെറ്റ് ലഭിക്കുന്നത് എന്നാൽ JRF -1% ആണ് ലഭിക്കുന്നത് അതായത് ഇന്ത്യ ഒട്ടാകെ നിങ്ങളുടെ വിഷയത്തിന് പരീക്ഷ എഴുതിയിരിക്കുന്ന വെറും 1% സ്റ്റുഡൻസിന് മാത്രമാണ് JRF ലഭിക്കുന്നത് എന്നുള്ളത് മനസ്സിലാക്കുക

യുജിസി നെറ്റ് ലഭിച്ചു കഴിഞ്ഞാൽ നമുക്ക് ലഭിക്കുന്ന നേട്ടങ്ങൾ ?

യുജിസി നെറ്റ് എക്സാമിന് എക്സാം പാസായി കഴിഞ്ഞാൽ നമുക്ക് ലഭിക്കാൻ പോകുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്

 01)- ഇന്ത്യ ഒട്ടാകെയുള്ള യൂണിവേഴ്സിറ്റികളിൽ നമുക്ക് പി.എച്ച്.ഡി (PhD) ചെയ്യാൻ സാധിക്കും. ഇനി നിങ്ങൾക്ക് ഈ പരീക്ഷ യോടൊപ്പം JRF നേടാൻ സാധിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് പിഎച്ച്ഡി ചെയ്യാനായിട്ട് മാസം തോറും 38,000 /- രൂപയും മറ്റു സൗകര്യങ്ങളും ലഭിക്കും

02)-ഇന്ത്യ ഒട്ടാകെയുള്ള യൂണിവേഴ്സിറ്റികളിലും കോളേജുകളിലും അസിസ്റ്റൻറ് പ്രൊഫസർ ആയിട്ട് ജോലി നേടാനും സാധിക്കും ഈ രണ്ടു കാര്യങ്ങളാണ് പ്രധാനമായും നെറ്റ് എക്സാം പാസായി കഴിഞ്ഞാൽ നമുക്ക് ലഭിക്കുന്ന നേട്ടങ്ങൾ  ഇതൊരു നാഷണൽ എലിജിബിലിറ്റി (NET)ആയതുകൊണ്ട് തന്നെ എല്ലാ സ്റ്റേറ്റുകളുടെയും സ്റ്റേറ്റ് എലിജിബിലിറ്റിക്ക് (SET )മുകളിൽ തന്നെയായിരിക്കും അതുകൊണ്ടുതന്നെ സ്റ്റേറ്റ് എലിജിബിലിറ്റി ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ നാഷണൽ എലിജിബിലിറ്റി ഉണ്ടെങ്കിൽ നമുക്ക് അതിൻറെ ആവശ്യമില്ല അതായത് നിങ്ങൾക്ക് നെറ്റ് NET ഉണ്ടെങ്കിൽ കേരള സെറ്റിന്റെ Kerala SET ആവശ്യമില്ല എന്നുള്ളതാണ് ഇതിൽ മനസ്സിലാക്കാനുള്ളത്

Follow & Message to : https://www.instagram.com/samskrithi.co

Telegram Channel :- https://telegram.me/samskrithinet

Subscribe our channel click below link : You tube Channel

Our Website 

https://www.samskrthi.com/

https://www.samskrithi.net

https://www.samskrithi.co.in