ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ഒഴിവുകൾ 

Ad.D1/ 16269/ SSUS/ 2021 dtd. 24.11.2021

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ (SSUS) ഒഴിവുള്ള 38 തസ്തികകളിലേക്ക് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം 

ഓരോ തസ്തികയുടെയും യോഗ്യതകൾ  യുജിസി റെഗുലേഷൻസ് 2018 അനുസരിച്ചായിരിക്കും (കാലാകാലങ്ങളിൽ ഭേദഗതി ചെയ്യുന്ന കാര്യങ്ങൾ ബാധകമാണ് )

അപേക്ഷിക്കുന്നതിന് യൂണിവേഴ്സിറ്റി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പരിശോദിച്ചു  യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് ആവശ്യകതകളും നിങ്ങൾക്ക്‌ടെന്നു ഉറപ്പുവരുത്തുക  

അപേക്ഷ അയക്കാനുള്ള സമയം /അവസാന തീയ്യതി 

ഇപ്പോൾ അപേക്ഷിക്കാം ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 24 ഡിസംബർ 2021 ആണ്. 

ഉദ്യോഗാർത്ഥികൾക്ക് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല റിക്രൂട്ട്‌മെന്റ് 2021-ന് അപേക്ഷിക്കാനുള്ള ഔദ്യോഗിക അറിയിപ്പും ,അപേക്ഷ അയക്കാനുള്ള  ലിങ്കും നൽകിയിട്ടുണ്ട് 

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല റിക്രൂട്ട്‌മെന്റ് 2021-നെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾക്ക് ഇവിടെ നൽകുന്നു 

അപേക്ഷ അയക്കേണ്ട രീതി 

ഓൺലൈൻ പിന്നെ  അപേക്ഷ പകർപ്പ് ബന്ധപ്പെട്ട രേഖകൾ അഡ്രസ്സിലേക്കു അയക്കണം 

ഒഴിവുകളുടെ എണ്ണം 

പ്രൊഫസർ - 4 ഒഴിവുകൾ 

അസിസ്റ്റന്റ് പ്രൊഫസർ 34 ഒഴിവുകൾ 

മൊത്തം 38 ഒഴിവുകൾ 

ശമ്പളം 

അസിസ്റ്റന്റ് പ്രൊഫസർ - അക്കാദമിക് ലെവൽ 10(Entry Level), - 57,700/- രൂപ.

പ്രൊഫസർ - അക്കാദമിക് ലെവൽ 14, - 1,44,200/- രൂപ.

അപേക്ഷ ഫീസ് 

അപേക്ഷാ ഫീസ് ഓൺലൈൻ മോഡ് വഴി അടയ്‌ക്കേണ്ടതാണ്. 

 ഫീസ്

1. പ്രൊഫസർ - Rs. 4,000/-, 

SC/ST/PH ഉദ്യോഗാർത്ഥികൾക്ക്- Rs.1,000/

2. അസിസ്റ്റന്റ് പ്രൊഫസർ- Rs.,000/-,

SC/ST/PH ഉദ്യോഗാർത്ഥികൾക്ക് -Rs.500/

പ്രായ പരിധി 

അപേക്ഷകർക്ക്  2021 ജനുവരി 1-ന് 40 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക  നോട്ടിഫിക്കേഷൻ  പരിശോധിക്കുക.

 നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് SC/ST/OBC/PH വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രായത്തിൽ ഇളവ് അനുവദനീയമായിരിക്കും.

എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികളുടെ ജാതി സർട്ടിഫിക്കറ്റ്, OBC കാര്യത്തിൽ നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റുകൾ, PH വിഭാഗത്തിൽപ്പെട്ടവരുടെ കാര്യത്തിൽ കോംപിറ്റന്റ് അതോറിറ്റി നൽകുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം.

അപേഷിക്കേണ്ട രീതി 

Register Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പാർട്ട് വൺ രജിസ്ട്രേഷൻ പൂർത്തിയാക്കുക  ശേഷം നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും അടങ്ങുന്ന ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിക്കും.

ഭാഗം രണ്ട് പൂർത്തിയാക്കാൻ നിങ്ങൾക്ക് നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം.

അപേക്ഷയുടെ രണ്ടാം ഭാഗത്തിൽ ഫീസ് അടച്ചതിന് ശേഷം മാത്രമേ അപേക്ഷ സാധുവായി കണക്കാക്കൂ

ഒരു കാരണവശാലും രജിസ്ട്രേഷൻ ഫീസ് തിരികെ നൽകാനാവില്ല. വൈകിയതും അപാകതയുള്ളതുമായ അപേക്ഷകൾ  നിരസിക്കും.

ഓൺലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടായാൽ  ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഒഫീഷ്യൽ Mail ID യിലേക്ക്  മെയിൽ അയക്കേണ്ടാതാണ് 

Official Mail ID - helpdesk@ssus.ac.in

പൂരിപ്പിച്ച ഓൺലൈൻ അപേക്ഷകളുടെ ഹാർഡ് കോപ്പികൾ (8 സെറ്റുകൾ) PBAS ഷീറ്റുകൾ ഉൾപ്പെടെ എല്ലാ രേഖകളും സഹിതം 

രജിസ്ട്രാർ, 

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, 

കാലടി-683574 

എന്ന വിലാസത്തിൽ 31-12-2021 ന് വൈകുന്നേരം 4 മണിക്ക് മുമ്പ് ലഭിക്കണം.

Sree Sankaracharya University of Sanskrit Kalady

For Notification - Click Here

Recruitment of teaching posts - Click Here