UGC/NTA-NET 2020 ഡിസംബറിൽ നടത്തേണ്ട പരീക്ഷയാണ്  മെയ് 2021മെയ് 02 മുതൽ 17 വരെ നടത്തും എന്ന് പരീക്ഷ ഏജൻസി ആയ NTA അറിയിച്ചത്  അഡ്മിറ്റ് കാർഡ് തീയതി ഏപ്രിൽ 15 ആയിരുന്നു മുൻപേ അറിയിച്ചത് എന്നാൽ ഏപ്രിൽ 16 നു 9pm വരെ യാതൊരു വിവരവും ഒഫീഷ്യൽ ആയി NTA നൽകിയില്ല അഡ്മിറ്റ് കാർഡ്  ഉടൻ പുറത്തിറങ്ങുമെന്ന് നമുക്കു പ്രതീക്ഷിക്കാം . എന്നിരുന്നാലും, ഇന്ത്യയിൽ കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിച്ചതോടെ പരീക്ഷ മാറ്റിവയ്ക്കാൻ വിദ്യാർത്ഥികളിൽ നിന്ന് അഭ്യർത്ഥനകൾ വന്നിട്ടുണ്ട്. മറുവശത്ത്, ഇത്തവണ യു‌ജി‌സി നെറ്റിനായി ഏകദേശം 8 ലക്ഷം സ്ഥാനാർത്ഥികൾ അപേഷിച്ചിട്ടുണ്ട് , ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് മികച്ച ഓപ്ഷനായിരിക്കില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പരീക്ഷ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് NTA   ഇതുവരെ ഒരു അറിയിപ്പും നൽകിയിട്ടില്ല.

എൻ‌ടി‌എ യു‌ജി‌സി നെറ്റ് മെയ് 2021 നടത്തേണ്ട പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഏപ്രിൽ 20 നകം പുറത്തിറക്കിയാൽ പരീക്ഷ മാറ്റിവയ്ക്കില്ല. എന്നിരുന്നാലും, ഏപ്രിൽ 20 നകം അഡ്മിറ്റ് കാർഡ് റിലീസ് ചെയ്തില്ലെങ്കിൽ, NET  പരീക്ഷ മാറ്റിവയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പരീക്ഷ മാറ്റിവയ്ക്കാൻ പോകുകയാണെങ്കിൽ NTA ഒഫീഷ്യൽ വെബ്‌സൈറ്റിൽ അറിയിപ്പുണ്ടാകും . 2020 ൽ ജൂണിൽ നടത്തേണ്ട പരീക്ഷ COVID-19 കാരണം നവംബറിൽ ആണ് നടത്തിയത് .2020 ൽ ഡിസംബറിൽ നടത്താനിരുന്ന പരീക്ഷയാണ് ഇപ്പോൾ മെയ് ൽ നടത്തുന്നത് .എന്നാൽ സാഹചര്യം അനുകൂലമല്ലെകിൽ പരീക്ഷ പറഞ്ഞ തീയ്യതിയിൽ നടത്താനാകില്ല എന്ന് ഉറപ്പാണ് .ഒഫീഷ്യൽ അറിയിപ്പിനായി നമുക്കു കാത്തിരിക്കാം

ശരിയായി പറഞ്ഞാൽ 2021 ൽ NTA മൂന്നു നെറ്റ് പരീക്ഷ നടത്തേണ്ടതാണ് .2020 ഡിസംബറിലെ പരീക്ഷയും .2021 ലെ മെയ് ,അതുപോലെ 2021 ഡിസംബെരിലേതും .എന്നാൽ വളരെ പെട്ടെന്നാണ് നമ്മുടെ സാഹചര്യങ്ങൾ മാറിയത് . നിലവിലെ സാഹചര്യം കൂടുതൽ ദോഷകരമാകുകയാണെകിൽ പരീക്ഷ നടത്താനാകില്ല എന്നത് ഉറപ്പാണ് .യുജിസി നെറ്റ് പരീക്ഷ CBT ആയതിനാൽ പരീക്ഷ സെന്ററുകൾ ക്രമീകരിക്കുന്നതിലും ഒരുപാടു സമയം ആവശ്യമാണ് .രാജ്യത്ത് സ്ഥിതി കുറച്ചെങ്കിലും  സാധാരണ നിലയിലായാൽ മാത്രമേ പരീക്ഷ നടത്താനാകൂ . ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യം കൂടി പരിഗണിക്കേണ്ടതുണ്ട് . നമ്മുടെ സംസ്ഥാനത്തും സ്ഥിതി അതീവ ഗുരുതരമാണ് 

യു‌ജി‌സി നെറ്റ് 2021 മെയ് പരീക്ഷയുമായി ബന്ധപ്പെട്ട  അഭ്യൂഹങ്ങളൊന്നും വിശ്വസിക്കരുതെന്ന് വിദ്യാർത്ഥികളോട്  NTA നിർദ്ദേശിക്കുന്നു . NTA യുടെ ഔദ്യോഗിക  വരങ്ങൾക്കായി  കാത്തിരിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം .അതുമാത്രമേ നിങ്ങള്ക്ക് വിശ്വസിക്കാനാകൂ . കഴിഞ്ഞ തവണത്തെ പരീക്ഷയുടെ സമയത്തു പല വാർത്തകളും വന്നിരുന്നു .ഇത്തവണ അപേഷിച്ചവരുടെ സുരക്ഷ മുൻനിർത്തി മാത്രമേ പരീക്ഷ നടത്താനാകൂ എന്ന് നമ്മൾ മനസിലാക്കണം .നിങ്ങൾ ചെയ്യേണ്ടത് നല്ലരീതിയിൽ തന്നെ പഠനം തുടരുക .കഴിഞ്ഞ തവണത്തെപോലെ പരീക്ഷ നീട്ടും എന്ന് കണ്ടു പഠനത്തിൽനിന്നു ശ്രദ്ധ മാറ്റാതിരിക്കുക .വളരെ പ്രധാനപ്പെട്ട കാര്യം കഴിയുന്ന രീതിയിൽ നിങ്ങൾ മുൻകാല ചോദ്യോത്തരങ്ങൾ പരിശീലിക്കുക അത് നിങ്ങള്ക്ക് ഒരുപാടു ഗുണം ചെയ്യും .ഒരിക്കൽ കൂടി പറയാം ഓരോ ടോപ്പിക്കും അതിലെ സബ് ടോപ്പിക്കും നല്ലരീതിയിൽ നോട്ടുകൾ തയ്യാറാക്കി പഠിക്കുക . മാറ്റിവെക്കട്ടെ പഠനത്തെ പിൻതുടരുക .പരീക്ഷയുടെ കാര്യം ഓർത്തു നിങ്ങൾ ടെൻഷൻ ആവേണ്ടതില്ല .നിങ്ങൾ പഠിച്ചു ,മുൻകാല ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യുമ്പോളേക്കും പരീക്ഷ തീയ്യതി വരും .ഓർക്കുക പഠനത്തെ വിടാതെ പിൻതുടരുക.

2021 മെയ് യുജിസി /എൻ ടി എ - നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സംസ്‌കൃതി യൂട്യൂബ് ചാനലിലൂടെ നിങ്ങള്ക്ക് ലഭിക്കുകയും ചെയ്യും .നിങ്ങൾ ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ പ്രസ് ചെയ്തു പഠനം കാര്യക്ഷമമായി മുന്നോട്ടേക്കു കൊണ്ടുപോകുക

ഞങ്ങൾ നൽകിവരുന്ന കോഴ്സിനെ പറ്റിയുള്ള വിവരങ്ങൾ കൃത്യമായി അറിയാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക അല്ലെകിൽ  വാട്സാപ്പ് ചെയ്യുക

നമ്പർ :- +919747232178