സർവം ട്രംപ് മയം..!

യുഎസിന്റെ 250-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന പ്രത്യേക പാസ്‌പോർട്ടുകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഇടംപിടിക്കുന്നു. നാണയങ്ങളിൽ സ്വന്തം മുഖം പതിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് 'ട്രംപ് പാസ്‌പോർട്ടുകൾ' ഇറങ്ങുന്നത്. പാസ്‌പോർട്ടിനുള്ളിൽ ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത പേജിന്റെ മാതൃക യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടു.

വളരെക്കുറച്ച് പാസ്‌പോർട്ടുകൾ മാത്രമായിരിക്കും ഇങ്ങനെ പുറത്തിറക്കുക. ഇത് സ്വന്തമാക്കാൻ പ്രത്യേക ഫീസ് ഒന്നും നൽകേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് പാസ്‌പോർട്ടിൽ ഒരു യുഎസ് പ്രസിഡന്റ് ഇടംപിടിക്കുന്നത്.

യുഎസ് കറൻസികളിൽ ട്രംപിന്റെ ഒപ്പ് രേഖപ്പെടുത്തുമെന്ന് ട്രഷറി വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു യുഎസ് പ്രസിഡന്റ് കറൻസിയിൽ ഒപ്പ് വയ്ക്കുന്നതും ആദ്യമായാണ്. ട്രംപ് രണ്ടാം തവണ അധികാരത്തിലെത്തിയതിനു പിന്നാലെ സർക്കാർ പദ്ധതികളുടെയും കെട്ടിടങ്ങളുടെയും പേരിനൊപ്പം സ്വന്തം പേര് ചേർത്തിരുന്നു.

'നോ മോർ മിസ്റ്റർ നൈസ് ഗയ്'

അതിനിടെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ താൻ തോക്ക് പിടിച്ചുനിൽക്കുന്ന എഐ (AI) ചിത്രവും ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇറാനെ ഭീഷണിപ്പെടുത്തി പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം 'നോ മോർ മിസ്റ്റർ നൈസ് ഗയ്' എന്നും എഴുതിയിട്ടുണ്ട്. ആണവവിരുദ്ധ കരാറിൽ ഒപ്പുവയ്ക്കാൻ ഇറാൻ അറിയില്ല, എത്രയും വേഗം സ്മാർട്ട് ആകുന്നതാണ് അവർക്ക് നല്ലത് എന്നാണ് ട്രംപിന്റെ താക്കീത്.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi