വഡോദര സർവകലാശാലയിൽ 'മോദിയുടെ നേതൃപാടവം' പാഠ്യവിഷയം

അഹമ്മദാബാദ്: വഡോദര എം.എസ്. സർവകലാശാലയുടെ എം.എ. സോഷ്യോളജി സിലബസിൽ 'മോദി തത്ത്വം' എന്ന പേരിൽ മോദിയുടെ നേതൃപാടവം പഠിപ്പിക്കും. ആർ.എസ്.എസ്.ന്റെ സംഘടനാ സ്വാധീനവും പാഠ്യവിഷയമാക്കിയിട്ടുണ്ട്. ജൂണിൽ ആരംഭിക്കുന്ന അധ്യയനവർഷത്തിലാണ് ഇവ സിലബസിന്റെ ഭാഗമാക്കിയത്.

'ദേശസ്നേഹത്തിന്റെ സാമൂഹിക ശാസ്ത്രം' എന്ന ഭാഗത്തിലാണ് മോദി തത്ത്വം പഠിപ്പിക്കുന്നത്. സോഷ്യോളജിസ്റ്റായ മാക്സ് വെബറുടെ 'ആകർഷണീയമായ നേതൃത്വം' എന്ന ആശയത്തിന്റെ വെളിച്ചത്തിലാണ് നരേന്ദ്രമോദിയെപ്പറ്റി പഠിപ്പിക്കുന്നതെന്ന് കോഴ്സ് തയ്യാറാക്കിയ സോഷ്യോളജി വിഭാഗം മേധാവി ഡോ. വീരേന്ദ്ര സിങ് പറഞ്ഞു.

"ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നേതൃത്വത്തെപ്പറ്റി ചർച്ച ചെയ്യുമ്പോൾ മോദിയെ ഒഴിവാക്കാനാവില്ല. അദ്ദേഹം നീണ്ടകാലം നിലനിൽക്കുന്ന ഒരു ഘടകവുമായിരിക്കും. ഗാന്ധിജിയിലും മാർട്ടിൻ ലൂഥർ കിങ്ങിലും മാക്സ് വെബർ കണ്ടെത്തിയ കാന്തശക്തിയുള്ള നേതൃപാടവം മോദിയിലും കാണുന്നു. നോട്ട് അസാധുവാക്കൽ, ഡിജിറ്റൽ, ഫാസ് ടാഗ്, ജലശക്തി മന്ത്രാലയം തുടങ്ങിയവ ജനങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്ന നേതാവിന്റെ ഇടപെടലുകളുടെ തെളിവാണ്"

സർക്കാർ പദ്ധതികളുടെ നിർവഹണത്തിന്റെ മേൽനോട്ടച്ചുമതലയുള്ള നീതി ആയോഗ് പ്രോജക്ട് അംഗം കൂടിയായ വീരേന്ദ്ര സിങ് വ്യക്തമാക്കി.

സയാജിറാവു ഗെയ്ക്വാഡ്, ശിവജി, അംബേദ്കർ തുടങ്ങിയവരെപ്പറ്റിയും പഠിപ്പിക്കുന്നുണ്ടെന്ന് വകുപ്പ് മേധാവി അറിയിച്ചു.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi