പ്രസൂൺ ജോഷി പ്രസാർ ഭാരതി ചെയർമാൻ

ന്യൂഡൽഹി: പ്രസാർ ഭാരതിയുടെ പുതിയ ചെയർമാനായി പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവുമായ പ്രസൂൺ ജോഷിയെ നിയമിച്ചു. മുൻപ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) ചെയർമാനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് പ്രസാർ ഭാരതി. പ്രശസ്തമായ ഓൾ ഇന്ത്യ റേഡിയോ (ആകാശവാണി), ദൂരദർശൻ എന്നിവ പ്രസാർ ഭാരതിയുടെ ഭാഗമാണ്.

മുൻ ചെയർമാനായിരുന്ന നവനീത് കുമാർ സെഹ്ഗാൾ, തന്റെ കാലാവധി പൂർത്തിയാക്കാൻ ഒന്നര വർഷം ബാക്കിനിൽക്കെ കഴിഞ്ഞ ഡിസംബറിൽ സ്ഥാനമൊഴിഞ്ഞിരുന്നു. ആ ഒഴിവിലേക്കാണ് ഇപ്പോൾ പ്രസൂൺ ജോഷിയുടെ നിയമനം നടന്നിരിക്കുന്നത്.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi