ഇന്ദ്രൻസിന്റെ പരിവർത്തനം വിസ്മയിപ്പിക്കുന്നത് - എൻ.എസ്. മാധവൻ

പ്രശസ്ത നടൻ ഇന്ദ്രൻസിന്റെ ആത്മകഥയായ 'ഇന്ദ്രധനുസ്സിൻ്റെ' കവർ പ്രകാശനം കൊച്ചിയിൽ നടന്നു. എഴുത്തുകാരൻ എൻ.എസ്. മാധവൻ കവർ പ്രകാശനം നിർവ്വഹിച്ചു. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

കാക്കനാട് മാതൃഭൂമി ബുക്സ്റ്റോറിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങിലായിരുന്നു പ്രകാശന കർമ്മം. ഓരോ കഥാപാത്രമായും താദാത്മ്യം പ്രാപിച്ച് ഇന്ദ്രൻസ് ഇഴുകിച്ചേരുകയാണെന്നും, അവിടെ ഒരു നടനെയല്ല മറിച്ച് പച്ചയായ മനുഷ്യജീവിതത്തെയാണ് പ്രേക്ഷകർ കാണുന്നതെന്നും എൻ.എസ്. മാധവൻ പറഞ്ഞു. ഓരോ വർഷം കഴിയുന്തോറും കലാകാരൻ എന്ന നിലയിൽ ഇന്ദ്രൻസ് കൈവരിക്കുന്ന പരിവർത്തനം വിസ്മയിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi