ഗുരുദേവ പ്രഥമ വിഗ്രഹ പ്രതിഷ്ഠാ ശതാബ്ദി സമ്മേളനം

ശിവഗിരി: 114-ാമത് ശ്രീ ശാരദാ പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി ശിവഗിരിയിൽ നടക്കുന്ന 64-ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തിൽ, തലശ്ശേരിയിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രഥമ വിഗ്രഹ പ്രതിഷ്ഠയുടെ ശതാബ്ദി സമ്മേളനം നടന്നു. ഗുരുധർമ്മ പ്രചാരണസഭയുടെ ആഭിമുഖ്യത്തിലായിരുന്നു സമ്മേളനം. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ഡോ. സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചാരണസഭാ വൈസ് പ്രസിഡന്റ് ഡോ. പി. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി ജ്ഞാനോദയ യോഗം ഡയറക്ടർ ടി.സി. ദിലീപ് മുഖ്യപ്രഭാഷണം നടത്തി.

സ്വാമി ജ്ഞാനതീർത്ഥ, സഭ പി.ആർ.ഒ ഡോ. ടി. സുനിൽകുമാർ, മാതൃസഭ വൈസ് പ്രസിഡന്റ് മണിയമ്മ ഗോപിനാഥ്, യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് സുനിൽകുമാർ, സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, കോ-ഓർഡിനേറ്റർ അശോകൻ ശാന്തി എന്നിവർ സംസാരിച്ചു.

പുലർച്ചെ നടന്ന സമൂഹ ശാന്തിഹവന യജ്ഞത്തിൽ അഞ്ഞൂറിലധികം ഭക്തർ പങ്കെടുത്തു. വൈകിട്ട് ശാരദാ മഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജകളും പ്രാർത്ഥനായോഗവും നടന്നു. തുടർന്ന് ശാന്തി പ്രിയയുടെ ഭാവുൾ സംഗീതവും, വർക്കല ശ്രീ ശാരദാ പെർഫോമിംഗ് ആർട്സിന്റെ ശാരദാനന്ദനം - ഗുരുദേവ കൃതികളുടെ നൃത്താവിഷ്കാരവും നടന്നു.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi