ഫിഫ ലോകകപ്പിൽ സമ്മാനത്തുക കൂട്ടും
യു.എസ്.എയിലും കാനഡയിലും മെക്സിക്കോയിലുമായി നടക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ സമ്മാനത്തുകയിൽ വൻ വർദ്ധനവ് വരുത്തി ഫിഫ. ടൂർണമെന്റിൽ പങ്കെടുക്കുന്ന 48 ടീമുകൾക്കും ലഭിക്കുന്ന തുകയിൽ 15 ശതമാനം വർദ്ധനവുണ്ടാകും. വാൻകൂവറിൽ നടന്ന ഫിഫ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
ടീമുകൾക്ക് തയ്യാറെടുപ്പുകൾക്കായി ലഭിക്കുന്ന തുക 1.5 മില്യൺ ഡോളറിൽ നിന്ന് 2.5 മില്യൺ ഡോളറായി (ഏകദേശം 23 കോടി 63 ലക്ഷം രൂപ) ഉയർത്തി. ഫിഫയുടെ അധിക വരുമാനം 211 അംഗരാജ്യങ്ങൾക്കായി വിഭജിക്കാനും തീരുമാനമായിട്ടുണ്ട്. ക്വാളിഫിക്കേഷൻ തുക 9 മില്യൺ ഡോളറിൽ നിന്ന് 10 മില്യൺ ഡോളറായും ഉയർത്തി. ആകെ 871 മില്യൺ ഡോളറാണ് (ഏകദേശം 8253 കോടി രൂപ) സമ്മാനത്തുകയായി ലോകകപ്പിൽ വിതരണം ചെയ്യുക.
കളിക്കളത്തിൽ പുതിയ നിയമങ്ങൾ
സമ്മാനത്തുകയിലെ മാറ്റങ്ങൾക്കൊപ്പം കളിക്കളത്തിൽ ചില സുപ്രധാന നിയമങ്ങൾ കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്:
എതിർ ടീമിലെ താരങ്ങളുമായി തർക്കിക്കുമ്പോൾ കൈകൊണ്ട് വായ പൊത്തിപ്പിടിച്ച് സംസാരിച്ചാൽ നടപടിയുണ്ടാകും.
റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളം വിട്ടാൽ ചുവപ്പ് കാർഡ് ലഭിക്കാം.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment