കല്പാക്കത്ത് ഇന്ത്യൻ ആണവ വിസ്മയം
ന്യൂഡൽഹി: ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കല്പാക്കത്തുള്ള 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) ഉൽപ്പാദനം തുടങ്ങി. ഇറക്കുമതി ചെയ്യുന്ന യുറേനിയത്തിനൊപ്പം ഇന്ത്യയിൽ ലഭ്യമായ തോറിയം ഇന്ധനമായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിലൂടെ ഭാവിയിൽ ചിലവ് കുറഞ്ഞ വൈദ്യുതി ഉറപ്പാക്കാം. ലോകത്ത് റഷ്യയ്ക്ക് മാത്രമാണ് നിലവിൽ ഫാസ്റ്റ് ബ്രീഡിംഗ് റിയാക്ടറുകൾ ഉള്ളത്.
ഏപ്രിൽ ആറിന് രാത്രി 8.25-ഓടെ ആദ്യ ക്രിട്ടിക്കാലിറ്റി (നിയന്ത്രിത ഫിഷൻ ചെയിൻ റിയാക്ഷൻ) നടന്നതോടെ റിയാക്ടർ പ്രവർത്തന സജ്ജമായി. പരമ്പരാഗത റിയാക്ടറുകളിൽ നിന്ന് വിഭിന്നമായി കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്നതാണ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ.
ആണവോർജ്ജ വകുപ്പിന് കീഴിലെ ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ച് (IGCAR), ഭാരതീയ നഭിക്കിയ വിദ്യുത് നിഗം (BHAVINI) എന്നിവർ വികസിപ്പിച്ച സാങ്കേതിക വിദ്യയാണിത്.
കൂടുതൽ വൈദ്യുതി, മിശ്രിത ഇന്ധനം
താപ റിയാക്ടറുകളിൽ നിന്ന് വ്യത്യസ്തമായി, യുറേനിയം-പ്ലൂട്ടോണിയം മിക്സഡ് ഓക്സൈഡ് ഇന്ധനം ഉപയോഗിക്കുന്നതിനാലാണ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകളിൽ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്നത്. റിയാക്ടറിലെ യുറേനിയം-238 മറ്റൊരു ഇന്ധനമായ പ്ലൂട്ടോണിയം-239 ആയി മാറുന്നതിനാലാണിത്.
പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഇന്ധനമായി തോറിയം-232 ഉപയോഗിക്കാൻ കഴിയുന്ന വിധമാണ് ഇതിന്റെ രൂപകല്പന. 'ട്രാൻസ്മ്യൂട്ടേഷൻ' എന്ന ന്യൂക്ലിയർ പ്രക്രിയയിലൂടെ തോറിയം മികച്ച ന്യൂക്ലിയർ ഇന്ധനമായ യുറേനിയം-233 ആയി മാറും. ഇതിലൂടെ കേരളത്തിൽ സമൃദ്ധമായുള്ള തോറിയം വൻതോതിൽ പ്രയോജനപ്പെടുത്താൻ സാധിക്കും.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment