ഒരു പാലം കടക്കുന്നത് ചരിത്രമാകുമോ? സുമാത്രയിലെ ഒറാങ്ങുട്ടാന്റെ വിസ്മയ കാഴ്ച!
ഒരു പാലം കടക്കുന്നത് ചരിത്രമാകുമോ? ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ നടന്ന ഈ 'പാലം കടക്കൽ' തീർച്ചയായും ചരിത്രത്തിൽ ഇടംപിടിക്കും. ആദ്യമായാണ് ഒരു ഒറാങ്ങുട്ടാൻ മനുഷ്യനിർമ്മിത പാലം കടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നത്. ഇതിനൊരു സവിശേഷതയുമുണ്ട്.
വന്യജീവികളുടെ സ്വാഭാവിക സഞ്ചാരം തടസ്സപ്പെട്ടപ്പോൾ
പക് പക് ഭരത് ജില്ലയിലെ വനമേഖലയെ വേർതിരിച്ച് ലഗാൻ-പഗിന്ദർ റോഡ് വന്നതോടെ ഒറാങ്ങുട്ടാൻ ഉൾപ്പെടെയുള്ള വന്യജീവികളുടെ സഞ്ചാരം വലിയ പ്രതിസന്ധിയിലായി. പരസ്പരം ബന്ധപ്പെടാനാവാതെ പല ജീവികളും കാടിന്റെ ഒരു ഭാഗത്തുമാത്രമായി ഒതുങ്ങിപ്പോയി.
ഈ പ്രശ്നത്തിന് പരിഹാരമായാണ് വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തിനായി 2024-ൽ ഒരു കൃത്രിമ ആകാശപ്പാലം നിർമ്മിച്ചത്.
ആശ്വാസകരമായ മാറ്റം
മറ്റു പല ജീവികളും നേരത്തെ തന്നെ ഈ പാലം ഉപയോഗിച്ചിരുന്നെങ്കിലും, ഒറാങ്ങുട്ടാനുകൾ അതിന് മുതിർന്നിരുന്നില്ല. കഴിഞ്ഞ രണ്ടുവർഷമായി സുമാത്രൻ ഒറാങ്ങുട്ടാൻ സൊസൈറ്റി (എസ്.ഒ.എസ്.) ഈ പ്രദേശത്തെ ഒറാങ്ങുട്ടാനുകളെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു.
ഇണചേരാനാവാതെ ഒറാങ്ങുട്ടാനുകൾ വംശനാശത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കകൾക്കിടയിലാണ്, ഇപ്പോൾ ഒറാങ്ങുട്ടാൻ ആകാശപ്പാലം കടക്കുന്ന ദൃശ്യങ്ങൾ ആശ്വാസകരമാകുന്നത്.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment