2028-ലെ എ.ഐ. ഉച്ചകോടി യു.എ.ഇ.യിൽ

അബുദാബി: 2028-ലെ നിർമിത ബുദ്ധി (എ.ഐ.) ഉച്ചകോടിക്ക് യു.എ.ഇ. ആതിഥേയത്വം വഹിക്കും. ഇതിന് മുന്നോടിയായി 2027-ൽ ജനീവയിൽ നടക്കുന്ന ഉച്ചകോടിയിൽ യു.എ.ഇ. സഹഅധ്യക്ഷത വഹിക്കുകയും ചെയ്യും. ഡൽഹിയിൽ നടന്ന എ.ഐ. ഇംപാക്ട് ഉച്ചകോടിയിലായിരുന്നു ഈ സുപ്രധാന പ്രഖ്യാപനം.
ആരോഗ്യമേഖലയിൽ കൂടുതൽ സഹകരണത്തിന് ധാരണ
അബുദാബി ആരോഗ്യമേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിന് ഇന്ത്യയും യു.എ.ഇ.യും തമ്മിൽ ധാരണയായി. ഇതുസംബന്ധിച്ച ഔദ്യോഗിക ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഉടൻ ഒപ്പിടും.
ആരോഗ്യവിദഗ്ധരുടെ കൈമാറ്റം, ഗവേഷണം, സ്ഥാപനങ്ങളുടെ സഹകരണം, ഡിജിറ്റൽ ആരോഗ്യരംഗം എന്നീ മേഖലകളിലെ വികസനം ലക്ഷ്യമിട്ടാണ് ഈ പദ്ധതി. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഈ കാര്യങ്ങളിൽ തീരുമാനമായത്.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi