7നും 8നും മോദി മലേഷ്യയിൽ

ന്യൂഡൽഹി: ഈ മാസം 7, 8 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിംന്റെ ക്ഷണപ്രകാരമാണ് യാത്ര. മോദിയുടെ മൂന്നാമത്തെ മലേഷ്യ സന്ദർശനമാണിത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. സാമ്പത്തികം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാങ്കേതിക സഹകരണം, ഡിജിറ്റൽ മേഖല, സാംസ്കാരിക ബന്ധങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വിനോദസഞ്ചാരം, ജനങ്ങളിടയിലെ ബന്ധം എന്നിവ സന്ദർശന അജണ്ടയിൽ ഉൾപ്പെടും.

മലേഷ്യയിൽ കഴിയുന്ന വലിയ ഇന്ത്യൻ പ്രവാസി സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്താൻ ഈ സന്ദർശനം സഹായകരമാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക