ട്രെയിൻ ടിക്കറ്റുകൾ ഇനി റെയിൽ വൺ ആപ്പ്
തിരുവനന്തപുരം: യാത്രക്കാരുടെ ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ‘റെയിൽ വൺ’ ആപ്പ് പുറത്തിറക്കി. നിലവിലെ യു.ടി.എസ്. ആപ്പും ഐആർസിടിസി ആപ്പും ഇതിലേയ്ക്ക് ലയിപ്പിക്കാനാണ് തീരുമാനം.
നിലവിലെ യു.ടി.എസ്. ആപ്പും ഐആർസിടിസി ആപ്പും റെയിൽ വൺ ആപ്പിൽ സംയോജിപ്പിക്കുന്നതോടെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്, പ്ലാറ്റ്‌ഫോം ടിക്കറ്റ്, സീസൺ ടിക്കറ്റ്, ട്രെയിൻ വിവരങ്ങൾ, പി.എൻ.ആർ. നില തുടങ്ങിയ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പിലൂടെ ലഭ്യമാകും.
റെയിൽ വൺ ആപ്പ് വഴി ട്രെയിൻ ബുക്കിങ് കൂടുതൽ ലളിതമാകുമെന്നും, വ്യത്യസ്ത ആപ്പുകൾ ഉപയോഗിക്കേണ്ട അവസ്ഥ ഒഴിവാകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് സൗകര്യപ്രദമായ ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആപ്പ് അവതരിപ്പിക്കുന്നത്.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment