കുടുംബശ്രീയുടെ പ്രീമിയം ബ്രാൻഡ് ‘കെ-ഇനം’ വിപണിയിൽ

പെരിന്തൽമണ്ണ: കുടുംബശ്രീയുടെ കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ‘കെ-ഇനം’ എന്ന പേരിൽ പ്രീമിയം ബ്രാൻഡായി വിപണിയിലെത്തി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.

ഗുണമേന്മ ഉറപ്പുള്ള ശുദ്ധമായ ഭക്ഷ്യവസ്തുക്കൾ സുലഭമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീയുടെ വിവിധ യൂണിറ്റുകൾ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ ഏകീകൃത ബ്രാൻഡിന് കീഴിൽ വിപണിയിലെത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് വിശ്വാസ്യത ഉറപ്പാക്കാനാകും.

കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബി. സുശീല അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ വകുപ്പ് പ്രതിനിധികൾ, വിവിധ ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

പ്രീമിയം ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതോടൊപ്പം വനിതാ സംരംഭകർക്കുള്ള വിപണി സാധ്യതകൾ വിപുലീകരിക്കുകയാണ് ‘കെ-ഇനം’ ബ്രാൻഡിന്റെ ലക്ഷ്യം.

> കുടുംബശ്രീയുടെ കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന           പുതിയ പ്രീമിയം ബ്രാൻഡ് ?

കെ-ഇനം.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi