രാജ്യാന്തര സുഗന്ധവ്യഞ്ജന സമ്മേളനം കൊച്ചിയിൽ
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫെഡറേഷൻ (എ.ഐ.എസ്.ഇ.എഫ്) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ.എസ്.സി. 2026) 23 മുതൽ 26 വരെ കൊച്ചി ലെമെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും.
23-ന് വൈകിട്ട് 5ന് ജി20 പ്രതിനിധിയും നിതി ആയോഗിന്റെ മുൻ മെമ്പറുമായ അമിതാഭ് കാന്ത് ഉദ്ഘാടനം ചെയ്യും. പ്രകൃതിദത്ത കറുവപ്പട്ട, കുരുമുളക്, ഏലം തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉയർന്ന നിലവാരവും വിപണന സാധ്യതകളും സമ്മേളനത്തിൽ ചർച്ചയാകും.
കഴിഞ്ഞ വർഷങ്ങളിലെ ഉൽപാദന കണക്കുകൾ, മാർക്കറ്റ് സോണുകളുടെ വളർച്ചാ സാധ്യതകൾ, സുസ്ഥിരത മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച പ്രത്യേക സെഷനുകളും ഉണ്ടായിരിക്കും. സ്പൈസസ് ബോർഡ് ചെയർപേഴ്സൺ സൻ സംഗീത് അധ്യക്ഷ വഹിക്കും. കേന്ദ്ര ട്രേഡ് & കോമേഴ്‌സ് മന്ത്രാലയത്തിന്റെ പ്രതിനിധികളും പങ്കെടുക്കും.
ഇന്ത്യയുടെ ആഗോള വ്യാപാര വിപുലീകരണ പദ്ധതികളിൽ 24 രാജ്യങ്ങളിൽ നിന്നുള്ള എഫ്.പി.ഒ-കൾക്കും പ്രത്യേക പങ്കാളിത്തമുണ്ടാകും.
ഐ.എസ്.സി.യുടെ ആഭിമുഖ്യത്തിൽ ഇൻറർനാഷണൽ സ്പൈസ് കോൺഫറൻസ് സംഘടിപ്പിക്കുന്നു.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment