ഇന്ത്യ–ഫ്രാൻസ് സുപ്രധാന കരാറുകൾ
ഇരട്ട നികുതി ഒഴിവാക്കി
ന്യൂഡൽഹി: പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ ആഴത്തിൽ കൊണ്ടുപോകുന്നതിനുമായി ഇന്ത്യയും ഫ്രാൻസും സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യ സന്ദർശിച്ച വേളയിലാണ് കരാറുകൾ പ്രഖ്യാപിച്ചത്.
114 റാഫേൽ വിമാനങ്ങൾക്ക് കരാർ
ഇന്ത്യൻ വ്യോമസേനയ്ക്ക് 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് കരാർ ഒപ്പുവച്ചു. ഏകദേശം 3.25 ലക്ഷം കോടി രൂപയാണ് കരാറിന്റെ മൂല്യം. 2030ഓടെ 30,000 ഇന്ത്യൻ വിദഗ്ധർക്കും സാങ്കേതിക തൊഴിലാളികൾക്കും പരിശീലനം നൽകും. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഭാഗിക നിർമ്മാണം ഇന്ത്യയിൽ നടത്തും.
പ്രതിരോധ മേഖലയിലെ സാങ്കേതിക കൈമാറ്റം, സംയുക്ത ഉത്പാദനം, ഗവേഷണം എന്നിവയും കരാറിന്റെ ഭാഗമാണ്. ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കി.
ഹാമർ മിസൈലുകൾ ‘മേക്ക് ഇൻ ഇന്ത്യയിൽ’
-
മാക്രോൺ സന്ദർശന വേളയിൽ ഹാമർ മിസൈലുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഫ്രാൻസിൽ വികസിപ്പിച്ച ഈ മിസൈൽ വ്യോമസേനയുടെ ശേഷി വർധിപ്പിക്കും.
-
സംയുക്ത സംരംഭമായി ഇന്ത്യയിൽ നിർമ്മാണ സൗകര്യം സ്ഥാപിക്കും. സാങ്കേതിക വിദ്യ കൈമാറുകയും ഉൽപാദനത്തിൽ ഇന്ത്യൻ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും.
-
ഹാമർ മിസൈലുകൾ കൃത്യമായ ലക്ഷ്യഭേദ ശേഷിയുള്ളവയാണ്. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത നേടുന്നതിനുള്ള വലിയ ചുവടുവയ്പ്പായാണ് ഇത് വിലയിരുത്തുന്നത്.
ഇതിനൊപ്പം ഇരട്ട നികുതി ഒഴിവാക്കുന്ന കരാറും നടപ്പിലാക്കി. വ്യാപാര, നിക്ഷേപ മേഖലകളിൽ ഇത് വലിയ പ്രോത്സാഹനമാകും. ഇന്ത്യ–ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നാണു വിലയിരുത്തൽ.
>ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പുതിയ കരാർ പ്രകാരം എത്ര 'റഫാൽ' യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങാൻ തീരുമാനിച്ചത്?
114 എണ്ണം
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment