നേര്‍ത്ത കൈകളുള്ള തവളകള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല പ്രൊഫ. എസ്‌.ഡി. ബിജുവിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘം നേര്‍ത്ത കൈകളുള്ള രണ്ട് പുതിയ തവളകളെ കണ്ടെത്തി.

അരുണാചല്‍ പ്രദേശിലെ ഉള്‍ക്കാടുകളില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. ഒറ്റപ്പെട്ട പര്‍വതപ്രദേശങ്ങളില്‍ മൂന്ന് വര്‍ഷത്തിലേറെ നടത്തിയ വിപുലമായ പര്യവേഷണങ്ങളാണ് ഇതിലേക്ക് നയിച്ചത് എന്ന് യു.എസ്‌ ആസ്ഥാനമായുള്ള ശാസ്ത്ര ജേര്‍ണലായ പീര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും ജൈവവൈവിദ്ധ്യ സമ്പന്ന പ്രദേശങ്ങളിലൊന്നായ ഹിമാലയ ജൈവവൈവിദ്ധ്യകേന്ദ്രത്തിന്റെ ഭാഗമാണ് അരുണാചല്‍ പ്രദേശ്. കൊമ്പുള്ള ഏഷ്യന്‍ തവളകള്‍ ഉള്‍പ്പെടെ 366 അംഗീകൃത ഇനങ്ങളുള്ള ഈ മേഖലയില്‍ നിന്നാണ് പുതിയ കണ്ടെത്തല്‍.

ഈ തവളകള്‍ക്ക് വ്യത്യസ്തമായ ശരീരഘടനയാണ് ഉള്ളത്. പ്രത്യേകിച്ച് നേര്‍ത്ത കൈകള്‍ ഇവയുടെ പ്രത്യേകതയാണ്. വ്യത്യസ്തമായ പരിസ്ഥിതി സാഹചര്യങ്ങളോട് ഇവ എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനെക്കുറിച്ചും പഠനം വിശദീകരിക്കുന്നു.

സ്തൂപരമായ വിതരണത്തെയും വൈവിദ്ധ്യവത്കരണ രീതികളെയും ഇത് സ്വാധീനിക്കുന്നുവെന്ന് പ്രൊഫ. എസ്‌.ഡി. ബിജു പറഞ്ഞു.

ഇതിലൊരു തവളയുടെ പേര് “ലെപ്പോബ്രാച്ചിയം സോമാനി” എന്നാണ്. പ്രമുഖ മലയാളി പത്രപ്രവര്‍ത്തകനും തന്റെ സ്നേഹിതനുമായിരുന്ന ഇ. സോമനാഥിനോടുള്ള ആദരസൂചകമായാണ് ഈ പേര് നല്‍കിയതെന്ന് ബിജു അറിയിച്ചു.


For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക