രാജസ്ഥാനിലും സ്കൂളുകളിൽ പത്രവായന

നിർബന്ധമാക്കി

ജയ്പൂർ ▶ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികളിൽ പൊതു അവബോധം വർധിപ്പിക്കുന്നതിനുമായി എല്ലാ സർക്കാർ സ്കൂളിലും പത്രവായന രാജസ്ഥാൻ സർക്കാർ നിർബന്ധമാക്കി. രാവിലെ അസംബ്ലിയിൽ വിദ്യാർത്ഥികൾ കുറഞ്ഞത് 10 മിനിറ്റെങ്കിലും പത്രങ്ങൾ വായിക്കണം. സമകാലിക വിഷയങ്ങൾ പരിചയപ്പെടുന്നതാണ് ലക്ഷ്യം. പത്രം വായിച്ചശേഷം പൊതുവിഷയങ്ങൾ അവലോകനം ചെയ്യാനുള്ള ശേഷി ഉണ്ടാകുമെന്നും അധികൃതർ പറയുന്നു. ഉത്തർപ്രദേശ് സർക്കാരും സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കിയിരുന്നു.