ആധ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയി

കൊൽക്കത്ത–ഗുവാഹത്തി റൂട്ടിൽ

പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡൽഹി: രാജ്യത്ത് വന്ദേ ഭാരത് സീരീസിൽ ആദ്യ സ്ലീപ്പർ ട്രെയിൻ കൊൽക്കത്ത–ഗുവാഹത്തി റൂട്ടിൽ ഓടിത്തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന ട്രെയിൻ ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകും.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് രൂപകൽപ്പന. ഉയർന്ന വേഗതയിലും മികച്ച സുഖപ്രദതയുമാണ് ട്രെയിന്റെ പ്രത്യേകത.

180 കി.മീ. വേഗത

  • മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത

  • 11 എ.സി. കോച്ചുകൾ, 4 ജനറേറ്റർ കോച്ചുകൾ

  • 16 കോച്ചുകൾ ഉൾപ്പെടുന്ന ട്രെയിൻ

  • 823 യാത്രക്കാരെ കൊണ്ടുപോകാനുള്ള ശേഷി

  • യാത്രക്കാർക്ക് മെച്ചപ്പെട്ട സീറ്റുകളും ബെർത്തുകളും

  • സുരക്ഷിതവും സ്മാർട്ട് സംവിധാനങ്ങളുമുള്ള കോച്ചുകൾ

ബുള്ളറ്റ് ട്രെയിൻ 2027 ആഗസ്റ്റ് 15ന്

ന്യൂഡൽഹി: മുംബൈ–അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴിയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതി 2027 ഓഗസ്റ്റ് 15നകം പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് ഇതോടെ യാഥാർത്ഥ്യമാകും.

പദ്ധതിയുടെ ഭാഗമായി 50 കിലോമീറ്ററിലധികം ദൂരം 2026 ഡിസംബർ വരെ പൂർത്തിയാക്കാനാണ് ലക്ഷ്യം. വേഗതയും സുരക്ഷയും മുൻനിർത്തിയുള്ള ഈ പദ്ധതി ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ അധ്യായമാകും.

>രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ റൂട്ട്?

കൊൽക്കത്ത - ഗുവാഹത്തി 

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക