പുതിയ ലോഗോയുമായി ഫെഡറൽ ബാങ്ക്
മുംബൈ ► രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് പുതിയ ലോഗോ അവതരിപ്പിച്ചു. കൂടുതൽ ആധുനികവും ഡിജിറ്റൽ സൗഹൃദവുമായ രൂപകൽപ്പനയോടെയാണ് പുതിയ ലോഗോ പുറത്തിറക്കിയത്. ബാങ്കിന്റെ വളർച്ചയും ഭാവിയിലേക്കുള്ള ദിശയും പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ലോഗോ എന്ന് മാനേജ്മെന്റ് അറിയിച്ചു.
ഡിജിറ്റൽ ബാങ്കിംഗ്, ഉപഭോക്തൃ സേവനം, നവീകരണം എന്നിവയിൽ ഫെഡറൽ ബാങ്ക് കൈവരിച്ച മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്നതാണ് പുതിയ ബ്രാൻഡ് ഐഡന്റിറ്റി. ലോഗോയിലെ രൂപകൽപ്പന ബാങ്കിന്റെ പാരമ്പര്യവും വിശ്വാസ്യതയും ഒരേസമയം പ്രകടിപ്പിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.
ഫെഡറൽ ബാങ്കിന്റെ പുതിയ ലോഗോ പ്രകാശന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ കെ. വി. എസ്. മണിയൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ.
ബാങ്കിന്റെ എല്ലാ ശാഖകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഘട്ടംഘട്ടമായി പുതിയ ലോഗോ നടപ്പിലാക്കും. ഈ വർഷം 250-ലധികം പുതിയ ശാഖകൾ ആരംഭിക്കാനും ബാങ്ക് പദ്ധതിയിടുന്നതായി അറിയിച്ചു.
► 2026 ജനുവരിയിൽ ആധികാരികത, അഭിവൃദ്ധി, കൂട്ടായ്‌മ എന്നീ ആശയങ്ങൾ മുൻനിർത്തി 'ഫോർച്യൂണ വേവ്' എന്ന പേരിൽ പുതിയ ബ്രാൻഡ് (ലോഗോ) നയത്തിനു രൂപംനൽകിയ ബാങ്ക്?
ഫെഡറൽ ബാങ്ക്
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
Post a Comment
Post a Comment