STATE ELIGIBILITY TEST - JANUARY- 2022

അപേഷിക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ ആദ്യമേ അറിഞ്ഞിരിക്കണം 

ഒന്നാം വർഷ പിജി/ബിഎഡ് ഉദ്യോഗാർത്ഥികൾക്ക് സെറ്റിന് അപേക്ഷിക്കാൻ അർഹതയില്ല.

ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത്, ഉദ്യോഗാർത്ഥിയുടെ '' റിസർവേഷൻ വിഭാഗം '' കൃത്യമായി സൂചിപ്പിക്കാൻ ശ്രദ്ധിക്കണം. ഓൺലൈൻ രജിസ്ട്രേഷൻ സമർപ്പിച്ചതിനുശേഷം റിസർവേഷൻ വിഭാഗത്തിൽ മാറ്റം അനുവദിക്കില്ല.

ഒബിസി നോൺ-ക്രീമി ലേയർ കാൻഡിഡേറ്റുകളുടെ കാര്യത്തിൽ-അവർ 21-10-2020 നും 30-10-2021 നും ഇടയിലുള്ള നോൺ-ക്രീം ലെയർ സർട്ടിഫിക്കറ്റ് നേടി ഹാജരാക്കണം. ഈ തീയതി പരിധിയിലുള്ള സർട്ടിഫിക്കറ്റുകൾ പരിഗണിക്കില്ല.

അപേക്ഷാ ഫീസ് ഓൺലൈൻ മോഡ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഒരിക്കൽ അയച്ച ഫീസ് തിരികെ നൽകില്ല.

ഉദ്യോഗാർത്ഥികളെ താൽക്കാലികമായി പരീക്ഷയിൽ പ്രവേശിപ്പിക്കുന്നു. പ്രസക്തമായ രേഖകൾ പരിശോധിച്ചതിനുശേഷം മാത്രമേ SET പാസ് സർട്ടിഫിക്കറ്റ് നൽകൂ.

Answer Key/Question Challenge without supporting documents will not be entertained.

അടിസ്ഥാന വിവരങ്ങൾ  

പരീക്ഷയ്ക്ക് 2 പേപ്പറുകൾ ഉണ്ടായിരിക്കും 

പേപ്പർ -1 എല്ലാവർക്കും പൊതുവായിട്ടുള്ളതായിരിക്കും . ഈ പേപ്പറിന് രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും

(A) General Knowledge 

(B)  Aptitude in Teaching. 

Duration of the Test 

The duration of the Test shall be 120 minutes for each paper

ചോദ്യങ്ങളുടെ എണ്ണവും , മാർക്കും 

പേപ്പർ 1

ഒരു ചോദ്യത്തിന് 1 മാർക്ക് എന്ന രീതിയിൽ Part-A  ,Part-B - 60 ചോദ്യങ്ങൾ വീതം ( ആം 120 ചോദ്യങ്ങൾ ഉണ്ടായിരിക്കും )

പേപ്പർ 2 - കണക്ക് , സ്റ്റാറ്റിസ്റ്റിക്സ് ഒഴികെയുള്ള വിഷയങ്ങൾക്ക് ഒരു ചോദ്യത്തിന് 1-മാർക്ക് എന്ന രീതിയിൽ ചോദ്യം ഉണ്ടായിരിക്കും 

കണക്കിനും സ്റ്റാറ്റിസ്റ്റി ക്സിനും 1.5 ( ഒന്നര ) മാർക്ക് വീതമുള്ള 80 ചോദ്യങ്ങൾ ഉണ്ടായിരിക്കും . 

@ No marks shall be deducted for incorrect answers  നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല 

അറിയേണ്ട കാര്യങ്ങൾ  & നിബന്ധനകൾ 

1-കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകളിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദത്തിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് , കൂടാതെ ഏതെങ്കിലും വിഷയത്തിൽ ബി.എഡും ഉണ്ടെങ്കിൽ അവർ സെറ്റ് ജനുവരി 2022 ന് അപേക്ഷിക്കാൻ യോഗ്യരാണ് . അന്യ സംസ്ഥാന ങ്ങളിലെ സർവ്വകലാശാലകളിൽ നിന്ന് മേൽ പറഞ്ഞ യോഗ്യത നേടിയവർ പ്രസ്തുത യോഗ്യത കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ച തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ് .

2- Commerce , French , German , Geology , Home Science , Journalism , Latin , Music , Philosophy , Psychology , Russian , Social Work , Sociology , Statistics , Syriac എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് സെറ്റ് പരീക്ഷ എഴുതുന്ന തിന് ബി.എഡ് യോഗ്യത നിർബന്ധമല്ല . 

3-ഹിന്ദി , അറബി , ഉർദു എന്നീ ഭാഷകളിൽ DLEd / LTTC പരീക്ഷ പാസ്സായിട്ടുള്ളവർക്ക് ബി.എഡ് ബിരുദം ഇല്ലെങ്കിലും സെറ്റ് ജനുവരി 2022 ന് അപേക്ഷിക്കാവുന്നതാണ് . 

4-കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിക്കാത്ത കറസ്പോണ്ടൻസ് കോഴ്സ് വഴിയോ , ഓപ്പൺ സർവ്വകലാശാലകളിൽ നിന്നോ യോഗ്യത നേടിയവർ സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ അർഹരല്ല . അംഗീകാരമുള്ള കറസ്പോണ്ടൻസ് കോഴ്സ് വഴിയോ , ഓപ്പൺ സർവ്വകലാശാല വഴിയോ കേരളത്തിനു പുറത്തുള്ള എതെങ്കിലും സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ആ ബിരുദങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം 

5-Communicative English ൽ 80 % മാർക്ക് തത്തുല്യ ഗ്രേഡിൽ കുറയാതെ നേടിയ ബിരുദാനന്തരബിരുദവും ബി.എഡും ഉള്ളവർക്ക് ഇംഗ്ലീഷ് വിഷയത്തിൽ സെറ്റ് പരീക്ഷ എഴുതാം 

6-. ഇപ്പോൾ അവസാന വർഷ ബി.എഡ് കോഴ്സ് പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദാനന്തര ബിരുദമുള്ള ( നിശ്ചിത മാർക്ക് ഗ്രേഡോട് കൂടിയ വിദ്യാർത്ഥികൾക്കും , ബിരുദാനന്തര ബിരുദ കോഴ്സിന്റെ അവസാന വർഷ വിദ്യാർത്ഥികൾക്കും ( ബി.എഡ് . പരീക്ഷ പാസ്സായിട്ടുണ്ടെങ്കിൽ ) സെറ്റ് പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ് . ഇപ്രകാരം സെറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ അവർ പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദാനന്തര ബിരുദം / ബി.എഡ് പരീക്ഷ നിശ്ചിത മാർക്ക് / ഗ്രേഡോട് കൂടിയ സർട്ടിഫിക്കറ്റുകൾ സെറ്റ് പരീക്ഷയുടെ റിസൽട്ട്  പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനുള്ളിൽ   നേടിയിരിക്കണം . ഇപ്രകാരം  ചെയ്യാത്തവരെ അവർ എഴുതിയ സെറ്റ് പരീക്ഷയിൽ അയോഗ്യരായി കണക്കാക്കുന്നതാണ് .

 Age Limit 

No age limit is prescribed for candidates appearing for the SET.-

Kerala SET പരീക്ഷയ്ക്ക് പ്രായപരിധിയില്ല

Fee For Application 

General/OBC -1000/-and 

SC/ ST/Differenly abled -500/-

How to Apply for Kerala SET-2022 ?

 1-Mobile Number registration – രജിസ്ട്രേഷന്റെ ആദ്യപടിയായി അപേക്ഷാർത്ഥിയുടെ Mobile Number ജിസ്റ്റർ ചെയ്യേണ്ടതാണ് . അതിന്റെ സ്ഥിരീകരണത്തിനായി ഒരു OTP ( One Time Password ) ആ മോബൈൽ നമ്പറിൽ ലഭിക്കുന്നതാണ് 

2-രണ്ടാം ഘട്ടം അപേക്ഷാ ഫോറം പൂരിപ്പിക്കുക - അപേക്ഷാർത്ഥികളുടെ വ്യക്തിതവും വിദ്യാഭ്യാ സരവ്യമായ വിവരങ്ങൾ തെറ്റുകൂടാതെ നൽകി Submit ചെയ്യേണ്ടതാണ് .  ലഭിക്കുന്ന Registration ID ഭാവിയിലെ ആവ തങ്ങൾക്കായി സൂക്ഷിച്ചുവെയ്ക്കുക .

3- മൂന്നാം ഘട്ടം Photo Upload ചെയ്യുക 

4-നാലാം ഘട്ടം  ഫീസ് ഒടുക്കുക . 

Kerala SET 2022 Notification-Click Here

For Prospectus - January - 2022 Click Here

Kerala SET 2022 Online Registration :- Click Here

കേരളാ സെറ്റ് പരീക്ഷയ്ക്ക് നല്ലരീതിയിൽ തയ്യാറെടുക്കാനും, പഠിക്കാനും കോഴ്സുകൾ നൽകിവരുന്നു .വിശദമായി അറിയാൻ Click Here