യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് ഓൺ‌ലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു 

ഇനിപ്പറയുന്ന വിഭാഗത്തിൽ കൺസൾട്ടന്റുകളെ നിയമിക്കുന്നു 

ഒഴിവു വിഭാഗം (Category) -ജൂനിയർ കൺസൾട്ടന്റ്സ് (Junior Consultants )

ഒഴിവുകളുടെ എണ്ണം: - 08  (ഇപ്പോൾ )

മാസ ശമ്പളം :-  50000 മുതൽ 60000 വരെ 

യോഗ്യതകൾ

അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 55% മാർക്ക് നേടിയ ബിരുദാനന്തര ബിരുദം,

ഓൺ‌ലൈൻ വിദൂരവിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള വിശാലമായ അറിവ്.

വിദൂര വിദ്യാഭ്യാസം / ഓൺലൈൻ വിദ്യാഭ്യാസം ഇവ നല്ലരീതിയിൽ  മനസിലാക്കിയവർ 

MS-Office / Excel / Use of Internet  മുതലായവ ഉൾക്കൊള്ളുന്ന കമ്പ്യൂട്ടറുകളുടെ ഉപയോഗം നന്നായി അറിഞ്ഞിരിക്കണം 

വ്യത്യസ്ത ജോലി സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ കഴിവുള്ളവരായിരിക്കണം 

പരമാവധി പ്രായപരിധി: അപേക്ഷ സമർപ്പിച്ച അവസാന തീയതിയിൽ 35 വയസ്സ് കഴിയാൻ പാടില്ല . 

ചെയ്യേണ്ട ജോലികൾ 

ചട്ടങ്ങൾക്കും പ്രസക്തമായ നിയമങ്ങൾക്കും അനുസൃതമായി ഉന്നതവിദ്യാഭ്യാസത്തിന്റെ വിദൂര / ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ജോലികൾ കൈകാര്യം ചെയ്യുന്നതിന് കമ്മീഷനെ സഹായിക്കുക.

വിദൂര / ഓൺലൈൻ വിദ്യാഭ്യാസ മോഡിൽ കോഴ്സുകൾ നൽകുന്ന  സർവ്വകലാശാലകൾ / സ്ഥാപനങ്ങൾ നിരീക്ഷിക്കുന്നതിന് സഹായിക്കുക.

ഗ്രാന്റ് റിലീസുമായി ബന്ധപ്പെട്ട ഡാറ്റയുടെ പരിപാലനവും മറ്റ് അനുബന്ധ കാര്യങ്ങളും.

DEB യിലെ വിദൂര വിദ്യാഭ്യാസം  / ഓൺലൈൻ വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകളുമായും വിദ്യാഭ്യാസ മന്ത്രാലയവുമായും ബന്ധപ്പെടുക.

DEB യിലെ വിദൂര വിദ്യാഭ്യാസം / ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട RTls, കോടതി കേസുകൾ എന്നിവ  കൈകാര്യം ചെയ്യുക.

അവശ്യ സാഹചര്യങ്ങളിൽ ഔദ്യോഗിക ടൂറുകൾ ഏറ്റെടുക്കാൻ സന്നദ്ധരായിരിക്കണം 

UGC  നിയോഗിച്ചിട്ടുള്ള മറ്റേതെങ്കിലും പ്രധാന പ്രവൃത്തി ഏറ്റെടുക്കേണ്ടതായും വരും 

ജോലി കരാർ കാലയളവ്: 6 മാസം 

പ്രകടനത്തിന്റെയും പെരുമാറ്റത്തിന്റെയും അവലോകനത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നീട്ടാൻ കഴിയും . എന്നിരുന്നാലും, ഒരു കാരണവും നൽകാതെ തന്നെ ഏത് സമയത്തും ഈ ജോലി കരാർ  അവസാനിപ്പിക്കാനുള്ള അവകാശം നിയമന അതോറിറ്റിക്കു ഉണ്ടായിരിക്കുന്നതാണ് 

ആവശ്യകത അനുസരിച്ച് ഈ ജോലി ഒഴിവുകളുടെ  എണ്ണം വർദ്ധിക്കുകയോ കുറയുകയോ ചെയ്യാം.

പരസ്യപ്പെടുത്തിയ ജോലി നിയമിക്കാനും തള്ളാനുമുള്ള  അധികാരം  യുജിസിയിൽ നിക്ഷിപ്തമാണ്

എതെകിലും രീതിയിൽ തർക്കങ്ങൾ ഉണ്ടായാൽ  ദില്ലി ഹൈക്കോടതിയിൽ   മാത്രമാണ് കേസുകൾ നാലാകാം കഴിയൂ അതായതു ഈ ജോലി സംബന്ധമായി വരുന്ന പരാതികളും കേസുകളും ദില്ലി ഹൈക്കോടതിഅധികാരപരിധിയിൽപെടുന്നതാണ് 

ഈ ജോലിയുടെ വിവരങ്ങൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.ugc.ac.in/pdfnews/6247724_Junior_Consultants_on_Contract_Basis_for_DEB.pdf

ഈ ജോലിക്കായി അപേക്ഷിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.ugc.ac.in/hrrecruit/HR_Consultant.aspx

നിങ്ങളിലേക്ക് ഇത്തരത്തിലുള്ള വിവരങ്ങൾ മലയാളത്തിൽ ലഭിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ഫോളോ ചെയ്യുക