ശീതൾ ദേവി പാര ആർച്ചർ ഓഫ് ദ ഇയർ

ന്യൂഡൽഹി: ലോക ആർച്ചറി സംഘടനയുടെ 2025-ലെ ഏറ്റവും മികച്ച പാര ആർച്ചറായി ഇന്ത്യൻ വനിതാ താരം ശീതൾ ദേവി. വേൾഡ് പാര ആർച്ചറി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇരുകൈകളുമില്ലാത്ത ആദ്യ അത്‌ലറ്റാണ് 19-കാരിയായ ശീതൾ ദേവി.

കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിലെ സ്വർണ്ണത്തിന് പുറമേ ടീം ഇനത്തിൽ വെള്ളിയും മിക്സഡ് ഇനത്തിൽ വെങ്കലവും ശീതൾ നേടിയിരുന്നു. പാര ഒളിമ്പിക്സിലെയും മെഡൽ ജേത്രിയാണ് ഈ ജമ്മു കാശ്മീർ സ്വദേശിനി.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi